ADVERTISEMENT

ഒരു കപ്പ് ചെറുപയർ നന്നായി കഴുകി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം മൂന്നു വിസിലിന് പ്രഷർ കുക്കറിൽ വേവിച്ച് എടുക്കാം. പ്രഷർ പോയതിനു ശേഷം മാത്രം മൂടി തുറക്കുക.

അരപ്പിനു ആവശ്യമുള്ള ചേരുവകൾ.

  • ചിരവിയ തേങ്ങ –  അരക്കപ്പ്
  • ജീരകം - അര ടീസ്പൂൺ 
  • സവാള – 1 ചെറുത്
  • വെളുത്തുള്ളി – 1 അല്ലി

തയാറാക്കുന്ന വിധം

  • അരപ്പിനുള്ള ചേരുവകൾ എല്ലാം നന്നായി അരച്ചെടുക്കുക. ഇത് തയാറാക്കിയ ചെറുപയറിലേക്കു ഒഴിച്ച് രണ്ട് പച്ചമുളകും കൂടി മുറിച്ചിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
  • അതിനു ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ, ഒരു ടീസ്പൂൺ കടുകും ഒരു വറ്റൽമുളകും ആവശ്യത്തിന്  കറിവേപ്പിലയും അഞ്ചു ചെറിയഉള്ളി വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ഒഴിച്ച് ചൂടോടെ ഉപയോഗിക്കാം.

English Summary : Moong dal curry for Puttu, Roti or Rice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com