ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള മധുര പലഹാരമാണ് ഗുലാബ് ജാമുൻ. ഒരു കപ്പ് പാൽ പൊടിയും മൈദയും ഉപയോഗിച്ച് ഉണ്ണിയപ്പകാരയിൽ എളുപ്പത്തിൽ ഗുലാബ് ജാമുൻ തയാറാക്കി എടുക്കാം.

ചേരുവകൾ

  • പാൽപ്പൊടി - ഒരു കപ്പ്
  • മൈദ - കാൽ കപ്പ്
  • ബേക്കിങ് പൗഡർ- അര ടീസ്പൂൺ
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • പാൽ - കാൽകപ്പ് + 3 ടേബിൾസ്പൂൺ
  • പഞ്ചസാര - ഒരു കപ്പ്
  • വെള്ളം - രണ്ട് കപ്പ്
  • നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ
  • റോസ് വാട്ടർ - അര ടീസ്പൂൺ
  • ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
  • കുങ്കുമപ്പൂവ് - കാൽടീസ്പൂൺ
  • നെയ്യ്/ എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പാൽപ്പൊടി, മൈദ, ബേക്കിങ് പൗഡർ, നെയ്യ് ഇവ ഒരു ബൗളിൽ എടുത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് കട്ടിയിൽ കുഴച്ചെടുക്കുക. അടച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു  പാത്രത്തിൽ പഞ്ചസാര, വെള്ളം, നാരങ്ങാനീര് ,റോസ് വാട്ടർ, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂവ് ഇവ ഒന്നിച്ചാക്കി ഏഴ് മിനിറ്റ് തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ അടച്ചുവയ്ക്കുക. പഞ്ചസാര പാനിയുടെ ചൂട് മാറരുത്.
  • തയാറാക്കിവച്ച മാവിനെ 20 ചെറിയ ഉരുളകളാക്കി എടുക്കുക. ഉരുള പിടിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അല്പം പാൽ കൂടി ചേർത്ത് കുഴച്ച് എടുക്കാവുന്നതാണ്.
  • ഒരു ഉണ്ണിയപ്പ കാര ചൂടാക്കി ഓരോ കുഴിയിലും മുക്കാൽഭാഗം നെയ്യൊഴിക്കുക. നെയ് നന്നായി ചൂടായ ശേഷം തീ കുറച്ച്  തയാറാക്കി വച്ച ഉരുളകൾ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
  • ചൂടോടുകൂടി തന്നെ പഞ്ചസാരപ്പാനിയിലേക്ക്  ഇടുക. പഞ്ചസാരപ്പാനി ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക.
  • 15 മിനിറ്റ് അടച്ച് വെക്കുക. രുചികരമായ ഗുലാബ് ജാമുൻ തയാർ.

English Summary : Milk Powder Gulab Jamun.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com