ADVERTISEMENT

അറബിക്ക് രുചിയിലുള്ള മസാല ചേർക്കാതെ രുചികരമായ ചിക്കൻ മന്തി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • മന്തി അരി / ബസുമതി അരി – 500 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് – 1 ടീസ്പൂൺ
  • നല്ല ജീരകം – 1/2 ടീസ്പൂൺ
  • നാരങ്ങ നീര് – 1 ടീസ്പൂൺ
  •  ബേ ലീഫ്‌സ് – 2
  • ഉണങ്ങിയ നാരങ്ങ – 2 
  • ഓയിൽ – 1 ടേബിൾസ്പൂൺ
  • ചിക്കൻ – 750 ഗ്രാം
  • മല്ലിയില – ഒരു പിടി
  • പുതിന ഇല – ഒരു പിടി
  • കാപ്സിക്കം – 1/2 
  •  പച്ചമുളക് – 2
  • കുരുമുളക് പൊടി – 2 ടീസ്പൂൺ
  • നല്ല ജീരകം പൊടിച്ചത് – 2 ടീസ്പൂൺ
  • നാരങ്ങ നീര് – 1 1/2 ടീസ്പൂൺ
  •  ചിക്കൻ സ്റ്റോക്ക് – 3
  • ഓയിൽ – 3 ടേബിൾസ്പൂൺ
  • ബീറ്റ്റൂട്ട് (ചെറുത്) – 1 
  • പച്ചമുളക് – 3 
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

 500 ഗ്രാം മന്തി അരി/ ബസ്മതി അരി കഴുകി 40 മിനിറ്റ് കുതിർത്തു വയ്ക്കുക. 40 മിനിറ്റിനു ശേഷം, ഇടത്തരം തീയിൽ ഒരു ബിരിയാണി ചെമ്പ് വയ്ക്കുക, അരി പാകം ചെയ്യുന്നതിന് ആവശ്യമായ വെള്ളം ചേർക്കുക. 

വെള്ളം തിളച്ചുതുടങ്ങിയാൽ ഉപ്പ്, 1 ടീസ്പൂൺ. കുരുമുളക് , 1/2 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ നാരങ്ങ നീര്, 2 ബേ ലീഫ്‌സ് , 2 ഉണങ്ങിയ നാരങ്ങ (ഉണങ്ങിയ നാരങ്ങ ചേർക്കുമ്പോൾ, കത്തി ഉപയോഗിച്ച് കുത്തി കൊടുക്കുക). ഉണങ്ങിയ നാരങ്ങയുടെ രുചി അരിയിലേക്ക് ചേരുന്നതിന് വേണ്ടിയാണ് ഇത് ), അവസാനം 1 ടേബിൾസ്പൂൺ. ഓയിൽ ചേർത്ത് ഇളക്കുക. കുതിർത്തു വച്ച അരി വെള്ളം കളഞ്ഞ ശേഷം തിളയ്ക്കുന്ന വെള്ളത്തിലേക്കു ഇടുക. നന്നായി ഇളക്കുക. അരി വേവാൻ  10-15 മിനിറ്റ് മൂടി അടയ്ക്കുക,  വേവിച്ച അരി വെള്ളം കളഞ്ഞു മാറ്റി വയ്ക്കുക.

6 വലിയ കഷ്ണം ചിക്കൻ (750 ഗ്രാം) എടുക്കുക. ഒരു കട്ടിംഗ് ബോർഡിൽ ചിക്കൻ കഷ്ണങ്ങൾ വയ്ക്കുക, അത് ക്ളിങ് ഫിലിം ഉപയോഗിച്ച് മൂടുക. ഒരു മീറ്റ് ഹാമർ  ഉപയോഗിച്ച് അടിക്കുക. ചിക്കൻ ടെൻഡർ ആവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നിട്ട് കത്തി ഉപയോഗിച്ചു വരഞ്ഞിടാം.

ചിക്കൻ മാരിനേറ്റ് ചെയ്യാൻ വേണ്ടി ചിക്കൻ കഷ്ണങ്ങൾ മന്തി ഉണ്ടാക്കേണ്ട ചെമ്പിലേക്ക് മാറ്റുക. ഒരു പിടി  മല്ലിയില  അരിഞ്ഞത്, ഒരു പിടി പുതിനയില, കാപ്സിക്കം, പച്ചമുളക്, 2 ടീസ്പൂൺ കുരുമുളക് പൊടി, 2 ടീസ്പൂൺ ജീരകപ്പൊടി, 1/4 ടീസ്പൂൺ ഉപ്പ്, 1 1/2 ടീസ്പൂൺ നാരങ്ങാ നീര്, 3 ചിക്കൻ സ്റ്റോക്ക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം 3  ടേബിൾ സ്പൂൺ ഓയിലും ചേർക്കാം. റെഡ് ഫുഡ് കളറിനു പകരം ബീറ്റ്റൂട്ട് ആണ്  ഉപയോഗിക്കുന്നത്. ഒരു ഗ്രേറ്റർ എടുത്ത് തൊലികളഞ്ഞ ചെറിയ ബീറ്റ്റൂട്ടിന്റെ പകുതി ഗ്രേറ്റ് ചെയ്യുക. കൈ ഉപയോഗിച്ചു പിഴിഞ്ഞു ചിക്കനിലേക്ക് ചേർക്കുക. നന്നായി യോജിപ്പിക്കുക. കുറഞ്ഞത് 45 മിനിറ്റ് മാറ്റിവയ്ക്കുക.

45 മിനിറ്റിനു ശേഷം, സ്റ്റൗ ഓണാക്കി മാരിനേറ്റ് ചെയ്ത ചിക്കന്റെ പാത്രം അടുപ്പിൽ വയ്ക്കുക (തീ കുറച്ചു വയ്ക്കുക). 

ചിക്കന്റെ ഇരുവശവും 9 മിനിറ്റ് വേവിക്കുക. ചിക്കന് മുകളിൽ നേരത്തെ വേവിച്ചു വച്ച അരി ചേർക്കുക.

ഒരു സ്പൂൺ ഉപയോഗിച്ച് ഇത് നിരത്തി ഇടാം. എന്നിട്ട് 3 പച്ചമുളക് കീറിയത് വച്ച്,  കുറച്ച് ചുവന്ന നിറവും മഞ്ഞ നിറവും തളിക്കുക (ചുവന്ന നിറം ബീറ്റ്റൂട്ട് ഉപയോഗിച്ചും മഞ്ഞ നിറം മഞ്ഞൾ ഉപയോഗിച്ചും തയാറാക്കാം).

കത്തുന്ന കരി ഉപയോഗിച്ച് 3-4 മിനിറ്റ് സ്‌മോക്ക് ചെയ്യുക. തീ ഓഫ് ചെയ്താൽ സൂപ്പർ രുചിയിൽ മന്തി തയാർ.

English Summary : Delicious Non Arabic Mandi Without Mandi Masala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com