ഉലുവ കഞ്ഞി, കർക്കടകത്തിൽ 7 ദിവസം കുടിച്ചാൽ ശരീരത്തിനു നല്ലത്

uluvakanji
SHARE

ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം.

ചേരുവകൾ 

  • പുഴുക്കലരി - 1 കപ്പ് 
  • ഉലുവ - ¼ കപ്പ് 
  • തേങ്ങാപ്പാൽ (ഒന്നാം പാൽ ) - ½  കപ്പ് 
  • രണ്ടാം പാൽ - 1 കപ്പ് 
  • വെള്ളം - 4 ½ കപ്പ് 
  • ശർക്കര 

തയാറാക്കുന്ന വിധം

ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ കുതിർത്ത് എടുക്കണം. 

ഒരു പ്രഷർ കുക്കറിലേക്കു ഉലുവ കുതിർത്ത വെള്ളത്തോട് കൂടി ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അരി കഴുകിയതും നാലര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കാം. മൂന്ന് വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം. കുക്കറിലെ പ്രഷർ മുഴുവനും പോയ ശേഷം കുക്കർ തുറക്കാം. ശേഷം  സ്റ്റൗ ഓൺ ചെയ്യുക. ഇനി കുക്കറിലേക്കു തേങ്ങയുടെ രണ്ടാം പാലും ശർക്കരയും ചേർത്ത് കൊടുക്കാം. രണ്ടാം പാൽ ചേർത്ത് കഞ്ഞി തിളച്ചു വന്നാൽ ഒന്നാം പാൽ കൂടി ചേർത്ത് കൊടുക്കാം. (ഇതോടൊപ്പം സ്റ്റൗ ഓഫ് ചെയ്യുകയും വേണം) കഞ്ഞി ഒന്ന് ഇളക്കി ഒന്നാം പാലും യോജിപ്പിച്ചെടുത്താൽ ഹെൽത്തി ഉലുവ കഞ്ഞി തയാർ. കർക്കടകത്തിൽ 7 ദിവസമെങ്കിലും ഇതുപോലെ കഞ്ഞി ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

English Summary : Uluva Kanji, Karkidakam Special Recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA