ADVERTISEMENT

പെരുന്നാൾ ആഘോഷിക്കാൻ രുചികരവും വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ബിരിയാണി രുചി ഇതാ.

ചേരുവകൾ: 

  • ബീഫ് -1 കിലോ (എല്ലോടു കൂടിയത് )
  • സവാള - 5 എണ്ണം 
  • ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ 
  • തക്കാളി - 4 വലുത് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • കുരുമുളകു പൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • നെയ്യ്‌ - 2 ടേബിൾ സ്പൂൺ
  • എണ്ണ - 1 ടേബിൾ സ്പൂൺ 
  • മല്ലിയില - 1 ടേബിൾ സ്പൂൺ 
  • പുതീന - 1 ടേബിൾ സ്പൂൺ 
  • കട്ട തൈര് - 2 ടേബിൾ സ്പൂൺ 
  • ഗരം മസാല - 1 ടീസ്പൂൺ 
  • ജീരകശാല അരി - 5 ഗ്ലാസ് 
  • ചൂട് വെള്ളം - 7 1/2 ഗ്ലാസ് 

 

തയാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് സവാള, തക്കാളി, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, 1 ടേബിൾ സ്പൂൺ നെയ്യ്, 1 ടേബിൾ സ്പൂൺ എണ്ണ എന്നിവ ഇട്ട ശേഷം 1 മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. 
  • അതിനു ശേഷം ഒരു പ്രഷർ കുക്കറിലേക്ക് ഈ മസാല തേച്ചു പിടിപ്പിച്ച ബീഫ് ഇട്ട് 45 മിനിറ്റ്‌ മീഡിയം തീയിൽ വേവിച്ചെടുക്കുക. കുറെ വെള്ളം ഉണ്ടെങ്കിൽ അതൊന്നു ചെറുതായി വറ്റിച്ചെടുക്കണം.അതിലേക്ക്‌ ഗരം മസാലയും തൈരും ചേർത്ത് ഇളക്കുക.
  • മല്ലിയിലയും പുതിനയിലയും ചേർത്ത് കൊടുക്കുക. 
  • ശേഷം കഴുകി വൃത്തിയാക്കിയ അരി ചേർത്തു കൊടുത്തു ചെറുതായൊന്നു യോജിപ്പിച്ചെടുത്തു അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക.
  • ഏകദേശം ഒരു രണ്ടര ഗ്ലാസ്‌ വെള്ളം ഗ്രേവിയിൽ തന്നെ ഉണ്ടാവും.ആവശ്യത്തിന് ഉപ്പും ചേർത്ത്‌ കുക്കർ അടച്ചു വച്ച് ചെറിയ തീയിൽ ഒരു വിസ്സിൽ വരുന്നത് വരെ കാത്തിരിക്കുക. തുറക്കുമ്പോൾ പ്രഷർ കളഞ്ഞിട്ട് വേണം കുക്കർ തുറക്കാൻ.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന കുക്കർ ബിരിയാണി റെഡി.

English Summary : Bakrid Special Beef Recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com