ADVERTISEMENT

തിരുവോണത്തിന്‌ 27 ദിവസം മുൻപ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ്‌ പിള്ളേരോണം. തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേർത്തുള്ള പിള്ളേരോണം. അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു കുഞ്ഞോണം. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ  വിഭവങ്ങളുമുള്ള  ബാല്യകാലത്തിന്റെ ഉത്സവം. അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പഴമക്കാർ പറയുന്നു.

അത്തപ്പൂക്കളവും പുത്തനടുപ്പും ഊഞ്ഞാലുമൊന്നും ഇല്ലെങ്കിലും സദ്യയ്‌ക്കു മാത്രം മാറ്റമില്ല. പഴയ കാലത്ത് വറുതികർക്കടകത്തിലെ തോരാതെ പെയ്യുന്ന മഴയിൽ പിള്ളേരോണത്തിനായി കുഞ്ഞുങ്ങൾ കാത്തിരുന്നത് സദ്യയുടെ രുചിയോർത്തുതന്നെയാണ്. ലോക്ഡൗണായി വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ചെറിയൊരു സദ്യ ഒരുക്കി നൽകാം. കോവിഡ് പശ്ചാത്തലത്തിൽ അവരവരുടെ വീടുകളിൽ ഒതുങ്ങി മിതമായ രീതിയിൽ പിള്ളേരോണം  ഒരുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com