ADVERTISEMENT

ആരോഗ്യത്തിന് വളരെ അധികം ഗുണം നൽകുന്ന ഒന്നാണ് ഏത്തക്ക. പഴുത്തതിനേക്കാളും പച്ച ഏത്തക്ക ആണ് കൂടുതൽ നല്ലത്.വ്യത്യസ്തമായൊരു ഏത്തയ്ക്കാ വിഭവം.

ചേരുവകൾ

  • പച്ച ഏത്തയ്ക്ക - 2
  • ഉഴുന്ന് - 2 ടീസ്പൂൺ
  • പെരുംജീരകം - 1 1/2 ടീസ്പൂൺ
  • മല്ലി - 2 ടീസ്പൂൺ
  • ഉണക്ക മുളക് - 5 എണ്ണം
  • വാളൻ പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ
  • തേങ്ങ ചിരകിയത് - 4 ടേബിൾസ്പൂൺ
  • ശർക്കര - 1 ടീസ്പൂൺ
  • ഉപ്പ്
  • കടുക് - 1 ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • കറിവേപ്പില
  • കായപ്പൊടി - 1/4 ടീസ്പൂൺ
  • സവാള - 1
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ഏത്തയ്ക്ക പ്രഷർ കുക്കറിൽ 1/2 കപ്പ്‌ വെള്ളം ചേർത്ത് ഒരു വിസിൽ കേൾക്കുന്നത് വരെ വേവിക്കണം. ചൂട് മാറിയ ശേഷം ഒരു ഫോർക്ക് കൊണ്ട് പൊടിച്ചു വയ്ക്കണം. 
  • അതിന് ശേഷം ഒരു പാനിൽ പെരുംജീരകം, മല്ലി, ഉണക്ക മുളക്, ഉഴുന്ന്, മുളക് എല്ലാം കൂടി പകുതി മൂത്തു വരുമ്പോൾ തേങ്ങ കൂടി ചേർത്ത് ബ്രൗൺ കളർ ആവുന്നത് വരെ മൂപ്പിച്ച ശേഷം അതിലേക്ക് പുളിയും ശർക്കരയും കൂടി ചേർത്ത് ഇളക്കി എടുക്കണം.
  • എന്നിട്ട് ചൂടാറി കഴിയുമ്പോൾ പൊടിച്ചെടുക്കണം. 
  • വേറെ ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിയ ശേഷം ജീരകം ഇട്ട് മൂപ്പിക്കണം. ഇതിലേക്ക് കറിവേപ്പില, സവാള, കൂടി ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ മൂപ്പിക്കണം എന്നിട്ട് പൊടിച്ച കായ ചേർത്ത് നന്നായി ഇളക്കണം ഈ സമയം ആവശ്യത്തിന് ഉപ്പ് ചേർക്കാം. അതിന് ശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാലപ്പൊടി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ചൂടോടെ വിളമ്പാം

 

English Summary : Banana Recipe for Lunch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com