ADVERTISEMENT

സ്വാദിഷ്ടവും ഗുണകരവുമായ ചിയാ സീഡ് പുഡ്ഡിങ്  തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും.

ചേരുവകൾ :

• ചിയ സീഡ്‌സ് - 8 ടേബിൾസ്പൂൺ 
• പാൽ - 2 1/2 കപ്പ്‌
• തേൻ - 2 ടേബിൾസ്പൂൺ
• മാങ്ങയുടെ പൾപ്പ് - 1 കപ്പ്‌
• ഡ്രാഗൺ ഫ്രൂട്ട് പൾപ്പ് - 1/2 കപ്പ്‌

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ ചിയ സീഡ്‌സ്, പാൽ, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ രാത്രിമുഴുവൻ  വയ്ക്കുക.

• ഒരു മെയ്സൺ ജാറോ അഥവാ ഗ്ലാസോ എടുത്ത് കുറച്ച് ചിയ സീഡ് മിശ്രിതം ഒഴിച്ചുകൊടുക്കുക. മുകളിലായി മാങ്ങയുടെ പൾപ്പും കുറച്ച് ഒഴിച്ചുകൊടുക്കുക. വീണ്ടും മുകളിൽ ഒരു ലെയർ ചിയ സീഡ് മിശ്രിതവും അതിന്റെ മുകളിൽ ഒരു ലെയർ മാങ്ങാ പൾപ്പും ഒഴിച്ച് ലയർ ചെയ്യുക. ശേഷം ഇഷ്ട്ടമുള്ള രീതിയിൽ അലങ്കരിച്ചെടുക്കുക.

• ഒരു ബൗളിൽ കുറച്ച് ചിയ സീഡ് മിശ്രിതവും ഡ്രാഗൺ ഫ്രൂട്ട് പൾപ്പും ചേർത്ത് യോജിപ്പിക്കുക. ഇത് വേറെയൊരു മെയ്സൺ ജാറോ അഥവാ ഗ്ലാസോ എടുത്ത് കുറച്ച് ചിയ സീഡ് മിശ്രിതം ഒഴിച്ചുകൊടുക്കുക. മുകളിലായി ഡ്രാഗൺ ഫ്രൂട്ട് ചിയ മിശ്രിതം  ഒഴിച്ചു കൊടുക്കുക. വീണ്ടും മുകളിൽ ഒരു ലെയർ ചിയ സീഡ് മിശ്രിതവും അതിന്റെ മുകളിൽ ഒരു ലെയർ ഡ്രാഗൺ ഫ്രൂട്ട് ചിയ മിശ്രിതവും ഒഴിച്ച് ലെയർ ചെയ്യുക. ശേഷം ഇഷ്ട്ടമുള്ള രീതിയിൽ അലങ്കരിച്ചെടുക്കുക.

English Summary : Chia Pudding  Two Easy andHealthy Recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com