ADVERTISEMENT

ഗോതമ്പുപൊടി കൊണ്ട് പൂവ് പോലെ ഇലയട. ദിവസം മുഴുവൻ ഇരുന്നാലും സോഫ്റ്റ് ആയി ഇരിക്കും. വാഴയിലയിൽ ‌ഒരു പാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, നമ്മുടെ ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും, അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. 

ഫില്ലിങിന് വേണ്ട ചേരുവകൾ 

  • നെയ്യ് -  1 ടേബിൾസ്പൂൺ 
  • ചക്ക ചുള ( വരിക്ക ചക്ക ) - 10-15
  • ശർക്കരനീര്  - ഒരു കപ്പ് 
  • തേങ്ങ ചിരവിയത് - 1 കപ്പ് 
  • ഏലക്ക പൊടി - 1/2 ടീസ്പൂൺ 
  • ജീരക പൊടി - 1/2 ടീസ്പൂൺ 
  • ചുക്കുപൊടി - 1/2 ടീസ്പൂൺ 

മാവ് കുഴയ്ക്കാൻ വേണ്ട ചേരുവകൾ 

  • ചക്ക ചുള ( വരിക്ക ചക്ക ) - 10 (അരച്ചെടുക്കണം) 
  • ശർക്കരനീര്  - 1/2 കപ്പ് 
  • ഏലക്ക പൊടി - 1 ടീസ്പൂൺ 
  • ജീരക പൊടി - 1/2 ടീസ്പൂൺ 
  • ചുക്കുപൊടി - 1/2 ടീസ്പൂൺ 
  • നെയ്യ് -  3 ടേബിൾസ്പൂൺ 
  • ഗോതമ്പു പൊടി - 2 കപ്പ്
  • ഉപ്പ്  - ആവശ്യത്തിന് 
  • വെള്ളം - ഒന്നര കപ്പ് 

തയാറാക്കുന്ന വിധം 

  • ഫില്ലിങ്ങിന് വേണ്ട ചക്ക ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചേർത്ത് അരിഞ്ഞു വച്ച ചക്ക ഇട്ടു ചെറുതായി വഴറ്റി എടുക്കുക. അതിനു ശേഷം തേങ്ങാ ചിരവിയതും ശർക്കര നീരും ചേർത്തു വെള്ളം വറ്റിച്ചെടുക്കുക. ഏലക്ക പൊടി, ജീരക പൊടി, ചുക്കുപൊടി എന്നിവ കൂടെ ചേർത്തി വാങ്ങി വയ്ക്കുക.
  • മറ്റൊരു പാനിൽ കുറച്ചു നെയ്യ് ചേർത്തു അരച്ചു വച്ച ചക്ക ചേർത്ത് ചെറുതായി വഴറ്റുക. ശേഷം ശർക്കര നീര്, ഏലക്ക പൊടി, ജീരകപ്പൊടി, ചുക്കുപൊടി എന്നിവ കൂടെ ചേർത്തു വാങ്ങി വയ്ക്കുക.
  • ഒരു പാത്രത്തിൽ ഒന്നര കപ്പ്  വെള്ളവും  ഒരു കപ്പ് ചക്ക അരച്ച് വേവിച്ചതും ഉപ്പും കൂടി തിളപ്പിക്കുക.
  • രണ്ടു കപ്പ് ഗോതമ്പു മാവിൽ രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്ത് പുട്ടിനു നനയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം തിളച്ച വെള്ളവും ചക്കയും ചേർന്ന മിശ്രിതം ഒഴിച്ച് മയത്തിൽ കുഴച്ചെടുത്തു ചൂടാറാൻ അടച്ചു വയ്ക്കുക. ചൂടാറിയതിനു  ശേഷം ഒരു ടീസ്പൂൺ നെയ്യ് കൂടെ മാവിൽ ചേർത്തു, കൈ വെച്ച് മയത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തി എടുക്കാം. 
  • ശേഷം ആവശ്യത്തിന്  ഫില്ലിങ് വച്ച് മടക്കി എടുത്തു ഒരു സ്റ്റീമറിൽ 20 മിനിറ്റ്  വേവിച്ചെടുക്കാം. ഇത് ഒരു ദിവസം മുഴുവൻ ഇരുന്നാലും സോഫ്റ്റ് ആയി ഇരിക്കും. 

English Summary : Chakka Ada, Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com