സ്വാദിഷ്ടമായ പിസ്ത കേക്ക്

Mail This Article
×
പിസ്താ രുചിയിൽ ഒരു സൂപ്പർ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മൈദ - 1 കപ്പ്
- ബേക്കിങ്പൗഡർ– 1 ടീസ്പൂൺ
- ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ
- ഉപ്പ് – കാൽ ടീസ്പൂൺ
- പാൽപ്പൊടി - 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 6 ടേബിൾ സ്പൂൺ
- പിസ്ത – 25 എണ്ണം
- എണ്ണ – 1/2 കപ്പ്
- മുട്ട - 2 എണ്ണം
- വാനില എസൻസ് - 1 ടീസ്പൂൺ
- പാൽ – 2 ടേബിൾ സ്പൂൺ
- പിസ്ത എസൻസ്-1/4 ടീസ്പൂൺ
- വിനാഗിരി – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ കാണാം
- പൊടികൾ എല്ലാം ആദ്യം യോജിപ്പിച്ച് മാറ്റിവയ്ക്കുക. ( മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, പാൽപ്പൊടി )
- മുട്ടയും വാനില എസൻസും പഞ്ചസാരയും എണ്ണയും നന്നായി യോജിപ്പിക്കുക.
- ഇതിലേക്ക് മൈദയുടെ കൂട്ടും പാലും അൽപാൽപമായി ചേർക്കുക. ഇതിലേക്ക് പിസ്ത പൊടിച്ചതും പിസ്ത എസൻസും ചേർത്ത് യോജപ്പിക്കുക, അൽപ്പം കളറും വിനാഗിരിയും ചേർത്ത് യോജിപ്പിക്കുക.
- ബേക്കിങ് ഡിഷിൽ ( 7 ഇഞ്ച്) മാവ് ഒഴിച്ച് 35-40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.
- ബേക്ക് ചെയ്ത് എടുത്തതിന് ശേഷം ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിച്ച് എടുക്കാം.
English Summary : Pistachio Cake Serve it as a dessert.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.