ADVERTISEMENT

അസാധ്യ രുചിയിൽ തട്ടുകട സ്റ്റൈൽ കോഴി പൊരിച്ചത് തയാറാക്കാം. ചോറിനും ചപ്പാത്തിക്കും സൂപ്പർ കോമ്പിനേഷൻ. 

ചേരുവകൾ 

  • ചിക്കൻ -1 കിലോഗ്രാം
  • മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ. 
  • കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ 
  • കോൺഫ്ലവർ -1 1/2 ടേബിൾ സ്പൂൺ 
  • ഉപ്പ് 
  • വിനാഗിരി 
  • മൈദ -1 1/2 ടേബിൾ സ്പൂൺ 
  • അരിപ്പൊടി -1 ടേബിൾ സ്പൂൺ 
  •  വെളിച്ചെണ്ണ 
  • ഉണക്ക മുളക് പൊടിച്ചത് -1 ടീസ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി -3/4 ടേബിൾ സ്പൂൺ
  • കോഴിമുട്ട -1 
  • ഇഞ്ചി, വെളുത്തുള്ളി - 2 ടേബിൾ സ്പൂൺ 
  • മല്ലിപ്പൊടി -  2 ടേബിൾ സ്പൂൺ
  • പച്ചമുളക്   കീറിയത് - 6-7 

 

തയാറാക്കേണ്ട രീതി 

• ചിക്കൻ മീഡിയം വലുപ്പത്തിൽ കഷ്ണങ്ങളാക്കുക. മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല പൊടി (1/4 ടീസ്പൂൺ )ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ്‌ ചെയ്ത് മസാല പിടിക്കാൻ വയ്ക്കാം. ശേഷം ചിക്കൻ വേവിച്ചെടുക്കാം.

• മസാലക്കൂട്ട് തയാറാക്കാൻ ഒരു ബൗളിലേക്ക് ഇഞ്ചി-വെളുത്തുള്ളി  അരച്ചത്, കോൺഫ്ലവർ, മൈദ, വിനാഗിരി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, കോഴിമുട്ട അൽപം വെള്ളം എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക.  വേവിച്ച ചിക്കന്റെ  മസാല ബാക്കി ഉണ്ടെങ്കിൽ അതും കൂടി ചേർക്കാം.

• ശേഷം വേവിച്ച ചിക്കൻ ഇതിലേക്കിട്ട് ഇളക്കുക. നടുവേ  കീറിയ പച്ചമുളകും കറിവേപ്പിലയും കൂടി ചേർക്കുക. 15 മിനിറ്റിന് ശേഷം എണ്ണയിലിട്ട് വറുത്ത് കോരാം കിടിലൻ ചിക്കൻ ഫ്രൈ റെഡി.

 

English Summary : Chicken Fry Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com