ADVERTISEMENT

ഓണസദ്യ കഴിച്ചു വയറും മനസും നിറഞ്ഞവർക്കു ഒരു സ്‌പൈസി പാസ്ത, എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ 

  • പാസ്ത - 1 കപ്പ്  
  • തക്കാളി - 3 എണ്ണം 
  • സവാള -1 വലുത് 
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • സാമ്പാർ പൊടി - 1 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

  • ആദ്യം പാസ്ത വേവിച്ചു മാറ്റി വയ്ക്കുക. 
  • ശേഷം ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചേർത്ത് ചെറുതായി അരിഞ്ഞ വെളുത്തുള്ളി വഴറ്റി എടുക്കുക. ശേഷം അരിഞ്ഞ സവാള ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. 
  • മഞ്ഞൾപ്പൊടി ചേർക്കുക, കളർ മാറി വരുമ്പോൾ അരിഞ്ഞ തക്കാളി ചേർക്കുക. ചെറിയ തീയിൽ വേവിക്കുക. 
  • തക്കാളി വെന്തതിനു ശേഷം മസാലകൾ ചേർക്കാം. സാമ്പാർപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക . 
  • മസാല പച്ച മണം മാറിയതിനു ശേഷം വേവിച്ച പാസ്ത ചേർക്കുക . നന്നായി യോജിപ്പിച്ച് എടുക്കാം.
  • കറിവേപ്പില ചേർത്ത് വാങ്ങാം. സൂപ്പർ രുചിയിൽ സ്‌പൈസി പാസ്ത റെഡി .

English Summary : Quick and easy spicy masala pasta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com