ADVERTISEMENT

ഉള്ളിയും വെളുത്തുള്ളിയും ചേർക്കാത്ത രുചികരമായ പാലക്കാടൻ അവിയൽ. പുളിച്ചു പഴകുംതോറും രുചിയേറുന്ന വെള്ള നിറത്തിലുള്ള അവിയൽ ഒരു തവണ ഒന്നുണ്ടാക്കിനോക്കൂ. ജീരകം അരസ്പൂൺ  വേണമെങ്കിൽ ചേർക്കാം കിഴങ്ങുവർഗങ്ങൾ ആയതുകൊണ്ട് വായു പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ നല്ലതാണ്. വെള്ളം ചേർക്കാതെ ആവിയിൽ വേവിച്ചാൽ രുചി കൂടും.

ചേരുവകൾ

  • ചേന- 200-300 ഗ്രാം
  • നേന്ത്രക്കായ - 1 
  • മുരിങ്ങക്കായ  - 2-3 
  • കാരറ്റ് - 1 
  • വെള്ളരിക്ക(കുമ്പളങ്ങ)- 200- 300 ഗ്രാം
  • ബീൻസ്(കൊത്തവര) - 4-6
  • തൈര് - പുളി അനുസരിച്ച്

 

  • തേങ്ങ - 2 കൈപ്പിടി
  • പച്ചമുളക് - 5-6 
  • കറിവേപ്പില 
  • വെളിച്ചെണ്ണ 

തയാറാക്കുന്ന വിധം

  • കഷ്ണങ്ങൾ നീളത്തിൽ കനം കുറച്ച് മുറിക്കുക.
  • പ്രഷർ കുക്കറിൽ ഉപ്പ് ചേർത്തു യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് അടച്ചുവച്ച് ഒരു വിസിൽ ആവുമ്പോൾ ഓഫാക്കി പ്രഷർ എടുത്തു മാറ്റുക. 
  • കഷ്ണങ്ങൾ ഉടയില്ല. ശേഷം  തൈര് ചേർത്ത് ചൂടാക്കുക.
  • മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു ഒന്നു കറക്കി എടുക്കുക. 

കഷ്ണങ്ങളിൽ ചേർത്തിളക്കി തീ ഓഫാക്കി കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ചു യോജിപ്പിക്കുക.  അവിയൽ റെഡി. അടുത്ത ദിവസമായിരിക്കും രുചി കൂടുക. 

English Summary : Easy cooker Aviyal Recipe for Lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com