ADVERTISEMENT

ഒരു മിനിറ്റു കൊണ്ട് വളരെ എളുപ്പത്തിൽ ഗാർലിക് മയോണൈസ്

ചേരുവകൾ

1. നല്ല കട്ടിയുള്ള പാൽ (സാധാരണ ഊഷ്മാവിലുള്ളത് ) - 1/3 കപ്പ്
2. സൺഫ്ലവർ ഓയിൽ ( സാധാരണ ഊഷ്മാവിലുള്ളത് ) - 1/3 കപ്പ്
3. കുരുമുളകുപൊടി – 1/4 ടീസ്പൂൺ
4. വെളുത്തുള്ളി അല്ലി – 1 എണ്ണം
5. പഞ്ചസാര – 1 ടീസ്പൂൺ
6. വിനാഗിരി – 1 ടേബിൾ സ്പൂൺ
7. ഉപ്പ് – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

നനവ് തീരെ ഇല്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് സാധാരണ ഊഷ്മാവിലുള്ള നല്ല കട്ടിയുള്ള 1/3 കപ്പ് പാലും സാധാരണ ഊഷ്മാവിലുള്ള 1/3 കപ്പ് സൺഫ്ലവർ ഓയിലും ചെറുതാക്കി അരിഞ്ഞ ഒരു അല്ലി വെളുത്തുള്ളിയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് നല്ല സ്പീസിൽ 30 സെക്കൻ്റ് അരച്ചെടുക്കുക. ഗാർലിക്ക് മയോനൈസ് തയാർ.

English Summary : Eggless Mayonnaise Just in one minute.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com