ADVERTISEMENT

വളരെ കുറച്ച് ചേരുവകൾ കൊണ്ട് അത്യുഗ്രൻ രുചിയിലൊരു ചിക്കൻ ഡ്രൈ ഫ്രൈ.

ചേരുവകൾ

  • ചിക്കൻ - ഒന്നര കിലോ
  • ചെറിയുള്ളി -  1 കപ്പ് (40 എണ്ണം )
  • മഞ്ഞൾപ്പൊടി -  1 ടീസ്പൂൺ
  • കുരുമുളകുപൊടി -  രണ്ടര ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ -  4 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില  - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചിക്കൻ ചെറുതാക്കി മുറിച്ചെടുക്കുക. ചെറിയ ഉള്ളി ചതച്ചു വയ്ക്കുക. ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. 
  • വെളിച്ചെണ്ണ ചൂടായാൽ കറി വേപ്പില ഇട്ടുകൊടുക്കുക. ഇതിലേക്ക് ഉള്ളി ചതച്ചതും ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്തു യോജിപ്പിക്കുക. 
  • ഇതിലേക്കു കുരുമുളകുപൊടി ചേർത്തു യോജിപ്പിച്ച ശേഷം ചിക്കൻ ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്തു മൂടി വച്ച് വേവിക്കുക (മീഡിയം ഫ്ളയിം). ഇടയ്ക്ക് മൂടിമാറ്റി ഇളക്കി കൊടുക്കണം. വെള്ളം വറ്റി ഡ്രൈ ആയി വരുമ്പോൾ നമ്മുടെ കുരുമുളകിൽ വരട്ടിയ ടേസ്റ്റി ചിക്കൻ തയാർ.

English Summary : Tasty pepper chicken roast could be enjoyed for breakfast, lunch and dinner.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com