ADVERTISEMENT

ചോറിനും കപ്പയ്ക്കും ചപ്പാത്തിക്കും കൂടെ ഒരേ ഒരു കറി മതി, മത്തി മുളകിട്ടത്.

ചേരുവകൾ

  • മത്തി - 10 എണ്ണം 
  • ചെറിയുള്ളി - 10 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില - 2 തണ്ട് 
  • പച്ചമുളക് - 3 എണ്ണം 
  • വെളിച്ചെണ്ണ - 3-4 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 2 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • കുടംപുളി - 4 എണ്ണം 
  • തേങ്ങ ചിരവിയത് - 2 ടേബിൾസ്പൂൺ 
  • വെള്ളം - 1 കപ്പ്‌ 
  • ഉലുവാപ്പൊടി - 1/4 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്

  തയാറാക്കുന്ന വിധം

  • ഒരു ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം ചെറിയുള്ളി ചേർത്ത് മൂപ്പിച്ചെടുക്കാം. 
  • ചതച്ചുവച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റണം. 
  • ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർക്കാം ചെറുതായൊന്നു ചൂടാക്കിയതിനു ശേഷം തേങ്ങയും ചെറിയുള്ളിയും അരച്ചത് ചേർക്കാം. വെള്ളം ഒഴിച്ചുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. 
  • വറത്തുപൊടിച്ച ഉലുവാപ്പൊടിയും ചേർക്കാം. ഇനി മീൻ ചേർക്കാം. ഒരു 5 -10 മിനിറ്റു കഴിഞ്ഞാൽ കുറച്ച് കറിവേപ്പില ചേർത്തു വാങ്ങാം.

 

English Summary : Sardines, loaded with the omega 3 fatty acids and other essential nutrients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com