ADVERTISEMENT

നെല്ലിക്കയുടെ ഗുണങ്ങള്‍ നിരവധിയാണ്. 'വൈറ്റമിന്‍ സി'യുടെ കലവറയായതുകൊണ്ട് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാന്‍ അത്യുത്തമം. രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് ക്രമീകരിക്കാനും നെല്ലിക്ക വളരെ നല്ലതാണ്‌.

ചേരുവകൾ  

•  നെല്ലിക്ക - 6 എണ്ണം
•  ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തില്‍
•  വെള്ളം – 1 1/2 ഗ്ലാസ്  
•  ചെറുനാരങ്ങ - ഒന്നിന്റെ പകുതി  
•  മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
•  ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

•  ഒരു മിക്സിയുടെ ജാറിലേക്ക് നെല്ലിക്ക കുരു കളഞ്ഞ്  മുറിച്ച് ഇടുക. ചെറുതായി മുറിച്ച ഇഞ്ചിയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

•  ഇതിലേക്ക് ബാക്കി വെള്ളവും ഒഴിച്ച് ജ്യൂസ് അരിച്ചെടുക്കുക. 

•  ഇനി ഈ ജ്യൂസിലേക്ക് ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ഉപ്പും (മധുരം ഇഷ്ടമുള്ളവര്‍ക്ക് ഉപ്പിനുപകരം തേന്‍ ചേര്‍ക്കാവുന്നതാണ്‌) ചേര്‍ത്തിളക്കി സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിക്കാം.

•  പകുതി ഗ്ലാസ്സ് ജ്യൂസില്‍ നിന്നുതന്നെ ഒരു ദിവസത്തേക്ക് ആവശ്യമായ 'വൈറ്റമിന്‍ സി' ലഭിക്കും.

English Summary : Gooseberry Juice, Healthy Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com