ADVERTISEMENT

നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം നാല് തരം പ്രസാദ വിഭവങ്ങൾ. അവൽ കേസരി, വെള്ളക്കടല ചൂണ്ടൽ, ഉണ്ണിയപ്പം, ശർക്കര പുഴുക്ക് എന്നിവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

അവൽ കേസരി
1. അവൽ - 1 കപ്പ് 
2. ശർക്കര - 50-100 മധുരം അനുസരിച്ച്
3. ഏലക്ക - 1 ചെറിയ സ്പൂൺ 
4. തേങ്ങ - ഒന്നര കൈപ്പിടി
5. എള്ള് - 1-2 സ്പൂൺ 
6. ഉണക്ക മുന്തിരിങ്ങ - ആവശ്യാനുസരണം 
7. അണ്ടിപ്പരിപ്പ് - കുറച്ച് 
8. നെയ്യ് - 2 സ്പൂൺ 
9. പാൽ - 1 കപ്പ് 
10. കടലപ്പരിപ്പ് - അരകപ്പ് (വേവിച്ചു വയ്ക്കുക)

തയാറാക്കുന്ന വിധം

  • ആദ്യം അവൽ വറുത്തോ അല്ലാതെയോ പാൽ  ഒഴിച്ചു കുതിർത്തു വയ്ക്കുക. 
  • ഒരു പാനിൽ നെയ്യ് ഒഴിച്ച്  എള്ള് അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എന്നിവ വറുത്ത് തേങ്ങയും ചേർത്തു വറക്കുക. 
  • അതിലേക്കു അവൽ കുതിർത്തതും കടലപ്പരിപ്പ് വേവിച്ചുടച്ചതും ചേർത്തു യോജിപ്പിക്കുക. അവൽ കേസരി റെഡി.

 

ഉണ്ണിയപ്പം 

  • പച്ചരി - ഒരു ഗ്ലാസ്
  • ശർക്കര - 150-200 മധുരം അനുസരിച്ച്
  • റോബസ്റ്റ പഴം - പകുതി (പകരം രണ്ട് ചെറുപഴം ഉപയോഗിക്കാം)
  • ഉപ്പ് - 1 നുള്ള് 
  • എള്ള് - 1-2 സ്പൂൺ 
  • ഏലക്ക -4-5
  • തേങ്ങ – ആവശ്യമെങ്കിൽ

 

തയാറാക്കുന്ന വിധം

  • പച്ചരി 4-5 മണിക്കൂർ കുതിർത്ത ശേഷം പഴം, ശർക്കരപാനി, ഏലക്ക എന്നിവ ചേർത്ത് അരച്ചെടുക്കുക.
  • ഒരു നുള്ള് ഉപ്പ് കുറച്ചു എള്ള് 2 നുള്ള് ബേക്കിങ് സോഡാ  എന്നിവ ചേർത്ത് കലക്കി വയ്ക്കുക.
  • 7-8 മണിക്കൂറിനു  ശേഷം അപ്പകല്ലിൽ വെളിച്ചെണ്ണ  ഒഴിച്ച് ചുട്ടെടുക്കുക. 

 

വെള്ളക്കടല ചൂണ്ടൽ

  • വെള്ളക്കടല - 1- 2 കപ്പ്
  • പച്ചമുളക് - 2
  • കടുക് - 1 സ്പൂൺ 
  • മുളക് - 1-2
  • കറിവേപ്പില – കുറച്ച് 
  • മുളകുപൊടി - കാൽ സ്പൂൺ 
  • മഞ്ഞൾപ്പൊടി - കാൽ സ്പൂൺ 

തയാറാക്കുന്ന വിധം

  • കടല കുറച്ച് നേരം കുതിർത്ത ശേഷം വേവിച്ചെടുക്കുക. 
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക്, കറിവേപ്പില, പച്ചമുളക്  എന്നിവ ചേർത്ത് മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, തേങ്ങ എന്നിവ ചേർത്ത് വഴറ്റി കടല ചേർത്തിളക്കി ഉപ്പും ചേർക്കുക. 
  • പ്രസാദമായതുകൊണ്ടു ഉള്ളി ചേർത്തിട്ടില്ല(അല്ലെങ്കിൽ ഉള്ളി വറത്തുകൊട്ടാം)

വൻപയർ അവൽ ശർക്കര പുഴുക്ക് 

  • വൻപയർ - 1 കപ്പ്
  • അവൽ - 1 കപ്പ് 
  • ശർക്കര-മധുരത്തിന് അനുസരിച്ചു  
  • ഏലക്കായ-3/4 
  • എള്ള്-1-2സ്പൂൺ 
  • തേങ്ങ-1പിടി    

തയാറാക്കുന്ന വിധം

  • ആദ്യം വൻപയർ കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക(കുതിർത്തു നേരത്തെ വച്ചിട്ടില്ലെങ്കിൽ നാലു കപ്പ്‌ വെള്ളം ഒഴിച്ച് വേവിക്കുക).ശർക്കര പാനിയാക്കുക. 
  • ഒരു പാത്രത്തിൽ മാറ്റി അവൽ  വേവിച്ച പയർ ചേർത്ത് ശർക്കര പാനി ഒഴിച്ച് ഏലക്കായ  എള്ള് തേങ്ങ  ചേർത്തിളക്കുക. 
  • അവൽ ശർക്കര പുഴുക്ക് റെഡിയായി. വേണമെങ്കിൽ പഴവും ചേർക്കാം. എള്ള് നെയ്യിൽ വറത്തുകൊട്ടിയാൽ രുചി കൂടും( പയർ നന്നായി വേവിച്ചു ഉടയ്ക്കണം)

English Summary : Navarathri Special Recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com