ADVERTISEMENT

ചെറുപയർ ദോശ, മാവ് തയാറാക്കിയാൽ അപ്പോൾ തന്നെ ചൂടോടെ ചുട്ടെടുക്കാം.

ചേരുവകൾ 

  • ചെറുപയർ - 1 കപ്പ്
  • പച്ചരി - 1/2 കപ്പ്
  • ചെറിയ ജീരകം- 1 ടീസ്പൂൺ
  • ചെറിയ ഉള്ളി - 3 
  • പച്ചമുളക് - 1
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • നെയ്യ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ചെറുപയർ, പച്ചരി  എന്നിവ 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം മിക്സിയിലേക്കിട്ടുകൊടുത്തു ജീരകം, ചെറിയ ഉള്ളി, പച്ചമുളക് ,വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പ് ചേർത്ത് ചൂടായ പാനിലേക് ഒഴിച്ച് ദോശ ചുട്ടെടുകാം. ദോശ മൂത്തുവരുമ്പോൾ നെയ്യ് ചേർത്ത് ചൂടോടെ ചട്ണിയുടെ കൂടെ വിളമ്പാം.

 English Summary : Breakfast Recipe - A light and protein rich dosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com