രാത്രിയിൽ ചോറിനു പകരം ചപ്പാത്തി കഴിച്ചു മടുത്തോ?. ഇനി ഈസിയായി പരീക്ഷിക്കാം ഈ ഹെൽത്തി ചിക്കൻ സൂപ്പ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ധൈര്യമായി ഈ വിഭവം ഡയറ്റിലുൾപ്പെടുത്താം. ചിക്കൻ പ്രേമികൾക്കും ആഹാരത്തിലെ പോഷകാംശങ്ങൾ നഷ്ടപ്പെടാത്ത വിധം ഈ വിഭവം ആസ്വദിച്ച് കഴിക്കാം.
ചേരുവകൾ
ചിക്കൻ - ആവശ്യാനുസരണം (ചെറുതായി അരിഞ്ഞത്)
മൈക്രോഗ്രീൻസ് - കുറച്ച് (ചെറുതാക്കി അരിഞ്ഞത്)
സവോള - ഒരു മീഡിയം സൈസ് (ചെറുതാക്കി അരിഞ്ഞത്)
വെളുത്തുള്ളി - 3-4 അല്ലി(ചെറുതാക്കി അരിഞ്ഞത്)
ബട്ടർ - 1/2- 3/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - 1/4 ടീസ്പൂൺ
കോൺ ഫ്ലോർ - 1 ടീസ്പൂൺ
ചെറുപയർ - കുറച്ച് (മുളപ്പിച്ചത്)
തയാറാക്കുന്ന വിധം
ഒരു പാൻ വെച്ച് അത് ചൂടായിവരുമ്പോൾ അതിലേക്ക് വെളുത്തുള്ളിയും സവോളയും ഉപ്പും ചേർത്ത് ഇളക്കി സവോള മൂത്ത് വരുമ്പോൾ ചിക്കനും കുരുമുളകുപൊടിയും ഇട്ട് 1 1/2 ഗ്ലാസ്സ് വെള്ളം ഒഴിച്ച് മൂടി വെക്കുക.ഈ സമയം ഒരു ബൗളിലേക്ക് കോൺ ഫ്ലോർ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് വെക്കുക. ചിക്കൻ വെന്ത് വരുമ്പോൾ അതിലേക്ക് ചെറുപയറും നേരത്തെ മിക്സ് ചെയ്ത് വെച്ച കോൺ ഫ്ലോറും ചേർത്ത് ഇളക്കി കൊടുക്കാം.ഇത് അത്യാവശ്യം കുറുകി വരുമ്പോൾ കുറച്ച് ബട്ടറും മൈക്രോഗ്രീൻസും ചേർത്ത് നന്നായി ഇളക്കി 2 മിനിറ്റ് വരെ വേവിക്കുക.അങ്ങനെ ഹെൽത്തിയായ മൈക്രോഗ്രീൻസ് ചിക്കൻ സൂപ്പ് റെഡി!
Content Summary : Microgreens Chicken Soup Recipe