ADVERTISEMENT

ചിക്കൻ എങ്ങനെ വച്ചാലും സൂപ്പറാണെന്ന് പറഞ്ഞ് കൊതിയോട‌െ കഴിക്കുന്നവർ ഉറപ്പായും ഈ വിഭവം പരീക്ഷിക്കണം. കൃത്രിമ കളറോ, രുചികൂട്ടാനുള്ള വസ്തുക്കളോ ചേർക്കാതെ വീട്ടിൽ തയാറാക്കം ഈ ചിക്കൻ. എന്നാൽ ഇനി അധികം വൈകിക്കേണ്ട ഒരുക്കിയാലോ നാവിൽ കൊതിയൂറും രുചിയിൽ ഒരു ചിക്കൻ 65.

 

ചേരുവകൾ 

ചിക്കൻ - 400 ഗ്രാം 

മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ 

മല്ലിപ്പൊടി - 1 ടീസ്പൂൺ 

തൈര് - 1 1/2 ടേബിൾസ്പൂൺ 

നാരങ്ങാനീര് - 1 ടേബിൾസ്പൂൺ 

ഗരം മസാല - 1 ടീസ്പൂൺ 

കുരുമുളക് പൊടി - 1 ടീസ്പൂൺ 

കാശ്മീരിമുളകുപ്പൊടി - 2 ടേബിൾസ്പൂൺ 

കോൺഫ്ളോർ - 2 ടേബിൾസ്പൂൺ 

പത്തിരിപ്പൊടി - 2 ടേബിൾസ്പൂൺ 

ഓയിൽ - 

മല്ലിപ്പൊടി - കാൽ ടീസ്പൂൺ 

കറിവേപ്പില - ഒരു പിടി 

ജീരകപ്പൊടി - കാൽ ടീസ്പൂൺ 

കുരുമുളകുപൊടി - കാൽ ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്നവിധം

ചിക്കനിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്,

കുരുമുളകുപൊടി, ഗരംമസാല, ഉപ്പ്, പുളിയില്ലാത്ത തൈര്, നാരങ്ങാനീര് ചേർക്കാം. ഇതിലേക്ക് കോൺഫ്ളോർ, അരിപൊടി ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കണം. 

 

അരമണിക്കൂർ കഴിഞ്ഞാൽ ചിക്കൻ ഓയിലിൽ വറുത്തെടുക്കാം. വറുത്തെടുത്തതിന് ശേഷം അതേ ഓയിലിൽ തന്നെ ചെറുതായി മുറിച്ച വെളുത്തുള്ളി ചേർത്തുകൊടുക്കാം.കറിവേപ്പിലയും ചേർക്കാം. ഇതിലേക്ക് കുരുമുളകുപൊടി, ജീരകപൊടി,  കാശ്മീരിമുളകുപൊടി ചേർത്ത് കൊടുക്കാം. ഒന്ന് ഇളക്കിയതിന് ശേഷം ചില്ലി ഗാർലിക് അരച്ചത് ചേർക്കാം. ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് യോജിപ്പിക്കണം. ഒടുവിൽ വറുത്തെടുത്ത ചിക്കൻ ചേർത്ത് ഇളക്കാം.

 

Content Summary : Chicken 65 Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com