ADVERTISEMENT

പ്രാതലിനു ദോശ പ്ലാൻ ചെയ്തിട്ട് അരി വെള്ളത്തിൽ ഇടാൻ മറന്നാലോ? റവയും ഗോതമ്പു പൊടിയും കൊണ്ടൊരു വെറ്റൈറ്റി ദോശ പരീക്ഷിക്കാം

ചേരുവകൾ:

1. റവ - ഒരു കപ്പ് 

2. തൈര്  - ഒരു കപ്പ് 

3. ഗോതമ്പു പൊടി - 2 ടേബിൾസ്പൂൺ 

4. നെയ്യ്‌ - ആവശ്യത്തിന്  

5. ഈനൊ സോൾട്ട്  - 1 ടീസ്പൂൺ

6. വെള്ളം - ഒരു കപ്പ്   

 

തയാറാക്കുന്ന വിധം 

 

നെയ്യും ഈനൊ സോൾട്ടും ഒഴികെ ബാക്കി ചേരുവകൾ എല്ലാം കൂടി മിക്സിയുടെ ഒരു ജാറിൽ ഇട്ട് നന്നായി ഇളക്കിയതിനു ശേഷം നന്നായി അരച്ചെടുക്കുക. ശേഷം ഈനൊ സോൾട്ട് ഇട്ട് ഒന്നുകൂടി ഇളക്കി യോജിപ്പിച്ചു ദോശ ചുട്ടെടുക്കാം. ആവശ്യമെങ്കിൽ നെയ്യ് കൂടി ചേർക്കുക. ഈനൊ സോൾട്ട് ഉള്ളത് കൊണ്ട് വേറേ ഉപ്പ് ചേർക്കേണ്ടതില്ല. 

Content Summary : Readers Recipe - Cripsy Dosa recipe by Deepthi Philips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com