ADVERTISEMENT

ഉൗണിലെ സ്ഥിരം മെനുവാണ് തോരൻ. സ്ഥിരം ഒരേ തരത്തിലുള്ള തോരൻ കഴിച്ചാൽ ആർക്കായാലും മടുക്കും. വ്യത്യസ്തതയ്ക്കായി ഉണക്കച്ചെമ്മീൻ കൊണ്ടൊരു തോരൻ പരീക്ഷിക്കാം. 

ചേരുവകൾ

1. ഉണക്കച്ചെമ്മീൻ – 1/2 കപ്പ്

2. ചെറിയ ഉള്ളി – 15 എണ്ണം

3. ഉണക്കമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ

4. വെളിച്ചെണ്ണ – 1.5 ടേബിൾ സ്പൂൺ

5. കറിവേപ്പില - 1 തണ്ട്

6. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം

അരക്കപ്പ് ഉണക്കച്ചെമ്മീൻ തല നുള്ളിക്കളഞ്ഞതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ചുവടു കട്ടിയുള്ള പാത്രത്തിൽ ചെറു തീയിൽ നന്നായി വറുത്തെടുത്ത് വേറൊരു പാത്രത്തിലേക്ക് കോരി മാറ്റിവയ്ക്കുക. അതിനു ശേഷം അതേ പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും കറിവേപ്പിലയും ഉണക്കമുളക് ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. പിന്നെ ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കുറച്ച് നേരം ഇളക്കുക. എന്നിട്ട് വറുത്ത ഉണക്കച്ചെമ്മീനും ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ കുറച്ച് പുളിവെള്ളം കൂടി ചേർക്കാം. അവസാനമായി വീണ്ടും കുറച്ച് കറിവേപ്പിലയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ഠമായ ഉണക്കച്ചെമ്മീൻ തോരൻ ചൂടോടെ ചോറിനൊപ്പം വിളമ്പാം.

Content Summary : Dry Prawn Thoran Recipe by Meerabhai Ranjith Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com