ഒട്ടും സമയം കളയാതെ പെട്ടെന്നു തയാറാക്കാവുന്ന ഒരു ഹെൽത്തി ജ്യൂസ് രുചിക്കൂട്ട് ഇതാ.
ചേരുവകൾ
- ആപ്പിൾ - 1
- ബദാം - 10 എണ്ണം (കുതർത്തി തൊലികളഞ്ഞത് )
- ഈന്തപ്പഴം - 5 എണ്ണം
- തണുത്ത പാൽ - 1 കപ്പ്
- ഐസ് ക്യൂബ്സ്
- പഞ്ചസാര
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്കു തൊലിചെത്തി കഷ്ണങ്ങൾ ആക്കിയ ആപ്പിൾ,ബദാം,ഈന്തപ്പഴം,പഞ്ചസാര കുറച്ചു പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുത്താൽ ടേസ്റ്റി ആപ്പിൾ മിൽക്ക് ഷേക്ക് തയാർ.
English Summary : Apple Milkshake healthy Recipes.