ADVERTISEMENT

ഈ ദീപാവലിക്കു മധുരപലഹാരങ്ങൾക്കു ഒപ്പം കോൺഫ്ലേക്‌സ്‌ വെച്ച് ഹെൽത്തി ആയ മിക്സ്ചർ മിനിറ്റുകൾക്ക് ഉള്ളിൽ തയാറാകാം.

ചേരുവകൾ

  • കോൺഫ്ലേക്‌സ്‌ – 2 കപ്പ്‌
  • നിലക്കടല - 2 ടേബിൾസ്പൂൺ
  • അണ്ടിപരിപ്പ് - 2 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ്
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • കായം – 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം വിഡിയോ കാണാം

1. ഒരു പാനിലേക്കു ബട്ടർ ഇട്ടു ചൂടാവുമ്പോൾ അതിലേക്കു നിലക്കടലയും അണ്ടിപരിപ്പും വറുക്കുക.

2. ബ്രൗൺ ആയി വരുമ്പോൾ അതിലേക്കു ഉണക്കമുന്തിരിയും കറിവേപ്പിലയും ചേർക്കുക.

3. തീ ഓഫ്‌ ചെയ്തതിനു ശേഷം അതിലേക്കു കായവും മുളകുപൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക.

4. കോൺഫ്ലാകെസും പഞ്ചസാരയും ചേർത്ത് നന്നായി  യോജിപ്പിച്ചെടുക്കുക.

വളരെ ഹെൽത്തിയും ടേസ്റ്റിയുമായ കോൺഫ്ലേക്‌സ്‌ മിക്സ്ചർ  മിനിറ്റുകൾക്കുള്ളിൽ തയാർ.

English Summary : Cornflakes Mixture, Quick Tea Time Snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com