ADVERTISEMENT

തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ ഇതു വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാം. അതും വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച്. 

 

ചേരുവകൾ 

  • തേങ്ങാ - 1/2 മുറി 
  • മുളകുപൊടി - 2 ടീസ്പൂൺ
  • ഇഞ്ചി - 1 ടീസ്പൂൺ 
  • ചെറിയുള്ളി - 3 എണ്ണം 
  • വെള്ളം - 1/2 കപ്പ് 

 

താളിക്കാൻ 

കടുക്, വെളിച്ചെണ്ണ, ചെറിയ ഉള്ളി, കറിവേപ്പില, വറ്റൽമുളക്. 

 

പാകം ചെയ്യുന്ന വിധം 

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽവച്ച് 2 ടീസ്പൂൺ മുളകുപൊടി ചെറുതായി വറത്ത് എടുക്കുക. ( തീ വളരെ കുറച്ചു വച്ച് വേണം മുളകുപൊടി മൂപ്പിച്ച് എടുക്കാൻ). തീ ഓഫ് ചെയ്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. 

ശേഷം 1/2 മുറി തേങ്ങാ, ഇഞ്ചി, ചെറിയുള്ളി എന്നിവ മൂപ്പിച്ച മുളകുപൊടി ചേർത്ത് നന്നായി അരച്ച് എടുക്കുക. 

ഇനി ഇതിലേക്ക് താളിച്ചു ചേർക്കാം. 

ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കടുക്, കറിവേപ്പില, ചെറിയ ഉള്ളി, വറ്റൽമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്ക് അരച്ചു വച്ച തേങ്ങാക്കൂട്ടും 1/2 കപ്പ് വെള്ളവും ചേർത്ത് ചെറുതായി തിളപ്പിക്കുക. 

സ്വാദിഷ്ടമായ ചുവന്ന ചമ്മന്തി റെഡി. 

അതും തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ !

 

English Summary :  Red Chutney for Dosa and Idli.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com