ADVERTISEMENT

ഒരുപാട് ഔഷധഗുണങ്ങളുള്ള കരുപ്പെട്ടി ചേര്‍ത്ത്, ബേക്കറിയില്‍ നിന്നും കിട്ടുന്ന അതേ രുചിയില്‍ ഒരു ഹെല്‍ത്തി ഗോതമ്പ് ഹൽവ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

 

ചേരുവകൾ

  • ഗോതമ്പ് പൊടി- 1 കപ്പ്
  • കരുപ്പട്ടി /ശർക്കര - 250 ഗ്രാം
  • വെള്ളം - 2 1/2 കപ്പ്
  • നെയ്യ് - 4-5 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • കശുവണ്ടിപരിപ്പ് - 10-12 എണ്ണം

 

തയാറാക്കുന്ന വിധം

•  കരുപ്പട്ടി /ശർക്കര 1/2 കപ്പ് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി, അരിച്ച് തണുക്കാന്‍ മാറ്റി വയ്ക്കുക.

•  ഹല്‍വ റെഡിയാകുമ്പോള്‍ സെറ്റ് ചെയ്യാനുള്ള മോള്‍ഡ് നെയ്യ് പുരട്ടി തയാറാക്കി വയ്ക്കുക.

•  അടുത്തതായി ഗോതമ്പ് പൊടിയിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ച് ഒട്ടും കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുക്കണം.

•  ഒരു പാന്‍ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് അണ്ടിപരിപ്പ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത് വയ്ക്കുക.

•  ഇനി അരിച്ചെടുത്ത കൂട്ട് ചൂടാറിയ ശര്‍ക്കര പാനിയുമായി യോജിപ്പിച്ച് അണ്ടിപ്പരിപ്പ് വറുത്ത് വച്ച പാനിലേക്ക് ഒഴിക്കുക.

•  ശേഷം സ്റ്റൗ ഓണ്‍ ചെയ്ത് മീഡിയം തീയില്‍ കൈയെടുക്കാതെ വരട്ടിയെടുക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്ത് കൊടുക്കാം. 20 മിനിറ്റിനുള്ളില്‍ നന്നായി കുറുകി വരും. ഈ സമയത്ത് വറുത്ത് മാറ്റി വെച്ച അണ്ടിപ്പരിപ്പും, ഏലയ്ക്കാപ്പൊടിയും ഉപ്പും 1/2 ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. സ്പൂണില്‍ കോരിയെടുത്ത് കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ സമയത്ത് സ്റ്റൗ ഓഫ് ചെയ്ത് മോള്‍ഡിലേക്ക് മാറ്റാം.

•  മീഡിയത്തിനും ലോയ്ക്കും ഇടയില്‍ തീ ക്രമീകരിച്ച്, 5 മിനിറ്റ് കൂടി വരട്ടിയെടുത്താല്‍ മുറിച്ചെടുത്ത് കഴിക്കാനുള്ള പാകത്തില്‍ കിട്ടും.

• തയാറാക്കി വച്ച മോള്‍ഡിലേക്ക് മാറ്റി നെയ്യ് തടവിയ സ്പൂണ്‍ വച്ച് നിരപ്പാക്കി കൊടുക്കുക. നന്നായി തണുത്ത ശേഷം മോള്‍ഡില്‍ നിന്നും പുറത്തെടുത്ത് മുറിച്ചെടുക്കാം.

• ബേക്കറിയില്‍ നിന്നും കിട്ടുന്ന പോലുള്ള പെര്‍ഫെക്റ്റ് ഹല്‍വ റെഡി. 

English Summary : Instant Wheat Jaggery Halwa Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com