ADVERTISEMENT

കപ്പ വേവിച്ച് തേങ്ങാപ്പാലിൽ വറ്റിച്ചെടുത്താണ് പാൽ കപ്പ തയാറാക്കുന്നത്. അതീവ രുചികരമായ ഈ വിഭവം തനിയെ കഴിക്കാനും നോൺവെജ് കറികളുടെ കൂടെ കഴിക്കാനും, അച്ചാർ കൂട്ടി കഴിക്കാനും നല്ലതാണ്.

ചേരുവകൾ

1. കപ്പ - ഒരു കിലോ
2. ഉപ്പ് - ആവശ്യത്തിന്
3. തേങ്ങ ചിരകിയത് - ഒന്നര കപ്പ്
4. ചുവന്നുള്ളി - 10 അല്ലി
5. വെളുത്തുള്ളി - നാല് അല്ലി
6. പച്ചമുളക് - 4 എണ്ണം
7. കറിവേപ്പില - ഒരു തണ്ട്
8. ജീരകം - അര ടീസ്പൂൺ
9. വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
10. ചുവന്നുള്ളി അരിഞ്ഞത് - കാൽ കപ്പ്
11. വറ്റൽമുളക് - 4 എണ്ണം
12. കറിവേപ്പില - രണ്ടു തണ്ട്

തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക.

തേങ്ങ ചിരകിയതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് ഒന്നാം തേങ്ങപ്പാൽ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വീണ്ടും മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് രണ്ടാം പാലും പിഴിഞ്ഞെടുക്കുക. രണ്ടു പാലും കൂടി ഒന്നിച്ചു രണ്ട് കപ്പ്  വേണം.

4 മുതൽ 8 വരെയുള്ള ചേരുവകൾ മിക്സിയിൽ ചതച്ചുവയ്ക്കുക.

ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കപ്പ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തിൽ വേവിച്ചെടുക്കുക.

കപ്പയിലെ വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ചതച്ച മസാലയും, തേങ്ങാപാലും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. (ഒരു തടി തവി വച്ച് കപ്പ ഉടച്ച് എടുത്താൽ ഒന്നുകൂടി നന്നായിരിക്കും.)

നന്നായി കുറുകുന്നതുവരെ തിളപ്പിച്ച് വറ്റിക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും ചുവന്നുള്ളിയും മൂപ്പിക്കുക. 

ഉള്ളി നല്ല ബ്രൗൺ നിറം ആയി കഴിയുമ്പോൾ വേവിച്ച കപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക.

 

English Summary : Paal Kappa Recipe. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com