അവലോസ് പൊടി എളുപ്പത്തിൽ അവലു കൊണ്ട് തയാറാക്കാം

HIGHLIGHTS
 • 15 മിനിറ്റിനുള്ളിൽ അവൽ‍ ഉപയോഗിച്ച് അരി കൊണ്ട് ഉണ്ടാക്കുന്നതിനും രുചിയിൽ.
avalose-podi
SHARE

ഒരു തനി നാടൻ പലഹാരമാണ് അവലോസുപൊടി. വെറുതെ കഴിക്കാൻ തന്നെ നല്ല രുചിയാണ് ഈ പലഹാരത്തിന്. അൽപം പഞ്ചസാരയോ പഴമോ ഉണ്ടെങ്കിൽ രുചിയുടെ കാര്യം പറയുകയും വേണ്ട. പരമ്പരാഗതമായ രീതിയിൽ അരി കുതിർത്ത് പൊടിച്ച് അവലോസ് പൊടി തയാറാക്കാൻ അൽപം ക്ഷമയും കൈയടക്കവും കൂടിയേ കഴിയൂ. ഏറെ സമയം വേണം താനും.

വെറും 15 മിനിറ്റിനുള്ളിൽ അവൽ‍ ഉപയോഗിച്ച് അരി കൊണ്ട് ഉണ്ടാക്കുന്നതിനും രുചിയുള്ള അവലോസുപൊടി എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

അവൽ പൊടിച്ചത് - ഒരു കപ്പ്
തേങ്ങാ ചിരകിയത് - ഒരു കപ്പ്
ജീരകം - അര ടീസ്പൂൺ
ഏലയ്ക്ക - 4 എണ്ണം
ഉപ്പ് - കാൽ ടീസ്പൂൺ
പഞ്ചസാര - ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഒരു കപ്പ് അവൽ പൊടിച്ചത് തയാറാക്കാൻ ഏകദേശം രണ്ടര മുതൽ മൂന്നു കപ്പു വരെ അവൽ ആവശ്യമുണ്ട്.
 • അവൽ പൊടിക്കുമ്പോൾ ജീരകവും ഏലക്കയും കൂടി ചേർത്ത് പൊടിച്ചെടുക്കണം.
 • ഒരു കപ്പ് പൊടിച്ച അവലിലേക്ക് തേങ്ങ ചിരകിയതും  ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
 • പുട്ടുപൊടിക്ക് നനയ്ക്കുന്ന രീതിയിൽ അവൽ പൊടി നനഞ്ഞു വരണം. 
 • തേങ്ങയിൽ നിന്നും ഉള്ള ഈർപ്പം കൊണ്ട് പറ്റുന്നില്ലെങ്കിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുക്കാം.
 • ഇത് അഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക.
 • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഇടത്തരം ചൂടിൽ അവൽ പൊടിയിട്ട് തുടരെ ഇളക്കുക.
 • ഏകദേശം 10 മിനിറ്റ് കൊണ്ട്  അവൽ പൊടിയുടെയും തേങ്ങയുടെയും നിറംമാറി ഇളം ബ്രൗൺ നിറം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
 • തണുത്തതിനു ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് യോജിപ്പിക്കുക.
 • ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

English Summary : Instant Avalose Podi in 10 minutes.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA