ADVERTISEMENT

ചപ്പാത്തിക്കും ചോറിനും ഒക്കെ വളരെ രുചികരമായ ഒരു രുചി കൂട്ടാണ്. 

ചേരുവകൾ

  • ഓമയ്ക്ക (പപ്പായ)
  • പച്ചക്കായ
  • പാവക്ക (ഏകദേശം ഒരേ അളവിൽ എടുക്കാം– അവിയൽ തയാറാക്കുന്ന പാകത്തിൽ)
  • പുളി –  ഒരു നെല്ലിക്ക വലിപ്പത്തിൽ, ചൂട് വെള്ളത്തിൽ പിഴിഞ്ഞ് വയ്ക്കുക.

തയാറാക്കുന്ന വിധം

  • മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിൽ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് ഒരു സവാള അരിഞ്ഞത് പച്ചമുളകും ചേർത്ത് വഴറ്റുക. 
  • ഒരു മിനിറ്റിനു ശേഷം ആദ്യം പപ്പായ ചേർത്ത് കുറച്ചു വഴറ്റിയിട്ടു പച്ചക്കായ പിന്നെ പാവക്ക എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക.
  • ഇനി കുറച്ചു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക. 
  • അൽപം ഉലുവാപ്പൊടി ചേർത്ത ശേഷം പുളി വെള്ളം ഒഴിച്ച് തിളപ്പിക്കാം. 
  • ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം
  • ഇത് നല്ലതു പോലെ തിളപ്പിച്ച് വറ്റിച്ചു എടുക്കണം. 

English Summary : Vegetable Curry, Lunch Special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com