ADVERTISEMENT

ആഘോഷങ്ങൾ ഏതു തന്നെയായാലും മലയാളിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് മിക്സ്ചർ. തൊലിയോടു കൂടിയ മസൂർ പരിപ്പ് വറുത്ത് ചേർക്കും. ഇതിന് മഞ്ഞ മിക്സ്ചർ എന്നും മുട്ട മിക്സ്ചർ എന്നും പറയാറുണ്ട്.

ചേരുവകൾ

  • കടലമാവ് - അര കിലോ
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • കായപ്പൊടി - അര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മസൂർ പരിപ്പ് - മുക്കാൽ കപ്പ്
  • ചെറുപയർ - അര കപ്പ്
  • ചാറ്റ് മസാല - ഒരു ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • കപ്പലണ്ടി - അരക്കപ്പ്
  • അണ്ടിപ്പരിപ്പ് - അര കപ്പ്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • മസൂർ പരിപ്പും ചെറുപയറും നന്നായി കഴുകി ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • കടലമാവിൽ നെയ്യ്, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ്, ഇവ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. വെള്ളം കുറേശ്ശേ ഒഴിച്ച് കൊടുത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
  • ഒരു സേവനാഴിയിൽ ഇടിയപ്പത്തിന്റെ ചില്ലിട്ട് അൽപം നെയ്യ് തടവിയ ശേഷം മാവ് നിറയ്ക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. റിഫൈൻഡ് ഓയിലാണ് നല്ലത്.
  • എണ്ണ നന്നായി ചൂടാകുമ്പോൾ തീ കുറച്ച് സേവനാഴിയിൽ നിന്നും കടലമാവ് എണ്ണയിലേക്ക് ചുറ്റി ഒഴിക്കുക.
  • ഒരു വശം മൂത്ത് തുടങ്ങുമ്പോൾ തിരിച്ചിട്ട് മറുവശവും മൂപ്പിച്ചെടുക്കുക.
  • തയാറാക്കിയ കടലമാവു മുഴുവൻ ഇങ്ങനെ വറുത്തതിനുശേഷം കൈകൊണ്ട് ചെറിയ കഷണങ്ങളാക്കി ഉടച്ചു വയ്ക്കുക
  • ഇതേ എണ്ണയിൽ മസൂർ പരിപ്പും ചെറുപയറും ഒന്നിച്ച് വറുത്ത് കോരുക. അൽപം  ഉപ്പ് വെള്ളത്തിൽ കലക്കിയതുകൂടി ചേർത്തുകൊടുക്കണം. നന്നായി മൊരിഞ്ഞു കഴിയുമ്പോൾ കോരി മാറ്റുക. ചൂടോടുകൂടെതന്നെ ചാറ്റ് മസാലയും മുളകുപൊടിയും ചേർത്ത് യോജിപ്പിക്കുക.
  • ബാക്കി ഉള്ള എണ്ണയിൽ കപ്പലണ്ടിയും അണ്ടിപ്പരിപ്പും വറുത്തുകോരുക.
  • വറുത്തെടുത്ത ചേരുവകളെല്ലാം കൂടി നന്നായി യോജിപ്പിക്കുക.
  • നന്നായി ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം. രണ്ടു മാസം വരെ കേടാവാതെ ഇരിക്കും.

English Summary : Ideal with tea, its sweet-salty-spicy flavour makes for an ideal crunchy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com