ധാരാളം പോഷകമൂല്യം അടങ്ങിയ ധാന്യങ്ങളിൽ ഒന്നാണ് ചെറുപയർ. ഈ രീതിയിൽ തയാറാക്കിയാൽ ചെറുപയർ കഴിക്കാത്ത കുട്ടികൾ വരെ കഴിച്ചുപോകും ഈ ലഡ്ഡു.
ചേരുവകൾ
- ചെറുപയർ - ഒരു കപ്പ്
- പഞ്ചസാര - കാൽ കപ്പ്
- ഏലക്ക പൊടി - 1 ടീസ്പൂൺ
- നെയ്യ് - 1/4 കപ്പ്
തയാറാക്കുന്ന വിധം
- കഴുകി വൃത്തിയാക്കിയ ചെറുപയർ വറത്തു പൊടിക്കുക.
- പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്ത് ഇളക്കിയെടുക്കുക.
- ഇതിലേക്ക് നെയ്യ് കുറേശ്ശേ ചേർത്തി ലഡ്ഡു ഉരുട്ടിയെടുക്കാം.
English Summary : Green Gram Laddu Recipe.