ADVERTISEMENT

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് നൂഡിൽസ്. പ്രിസർവേറ്റീവുകൾ ചേരുന്നതുകൊണ്ട് കൊണ്ട് പല അമ്മമാർക്കും കുട്ടികൾക്ക് നൂഡിൽസ് കൊടുക്കാൻ മടിയാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

 

ചേരുവകൾ

  • ഗോതമ്പുപൊടി - ഒരു കപ്പ്
  • മുട്ട - ഒന്ന്
  • റിഫൈൻഡ് ഓയിൽ - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - അര ടീസ്പൂൺ
  • ചൂടുവെള്ളം - 3-4 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ

  • വെന്ത നൂഡിൽസ്
  • റിഫൈൻഡ് ഓയിൽ - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
  • സവാള നീളത്തിലരിഞ്ഞത് - അരക്കപ്പ്
  • കാപ്സിക്കം നീളത്തിലരിഞ്ഞത് - അരക്കപ്പ്
  • കാരറ്റ് നീളത്തിലരിഞ്ഞത് - അരക്കപ്പ്
  • സ്പ്രിങ് ഒനിയൻ - അരക്കപ്പ്
  • വറ്റൽ മുളക് ചതച്ചത് - അര ടേബിൾ സ്പൂൺ
  • സോയസോസ് - ഒരു ടേബിൾ സ്പൂൺ
  • ചില്ലി സോസ് - ഒരു ടേബിൾ സ്പൂൺ
  • തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയിലേക്ക് എണ്ണയും ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് നന്നായി അടിച്ചു പതപ്പിച്ച മുട്ടയും  ആവശ്യത്തിന് ചൂട് വെള്ളവും ചേർത്ത്  കുഴച്ചെടുക്കുക.

തയാറാക്കിയ മാവ് നാല് ഉരുളകളാക്കി എടുക്കുക. ഇതിൽ നിന്നും ഒരു ഉരുളയെടുത്ത് ചപ്പാത്തി പരത്തുന്നത് പോലെ കനം കുറച്ച് പരത്തിയെടുക്കുക. ഒരു കത്തി കൊണ്ട് നീളത്തിൽ  മുറിക്കുക. ഇതിനു മുകളിൽ അൽപം ഗോതമ്പു പൊടി വിതറിയതിനു ശേഷം ഓരോന്നായി ഇളക്കിയെടുക്കുക. തയാറാക്കിയ മാവ് മുഴുവൻ ഇങ്ങനെ  പരത്തി മുറിച്ചെടുക്കുക.

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി വെട്ടി  തിളക്കുമ്പോൾ തയാറാക്കിയ ന്യൂഡിൽസ് ഇട്ട് 5 മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നിന്നും കോരി മാറ്റി തണുത്ത വെള്ളത്തിലേക്ക് ഇട്ടു ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് വഴറ്റുക.

പച്ച മണം മാറുമ്പോൾ സവാള, പച്ചമുളക്, കാപ്സിക്കം, കാരറ്റ് , സ്പ്രിങ് ഒനിയൻ പകുതി ഇവ ചേർത്ത് വഴറ്റുക.

പച്ചക്കറികൾ വാടി തുടങ്ങുമ്പോൾ വറ്റൽ മുളക് ചതച്ചതും സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ് ഇവയും ചേർത്ത് നന്നായി യോജിപ്പിക്കുക.

എല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ വേവിച്ച നൂഡിൽസ് ചേർത്ത് ഇളക്കുക. ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക.

ബാക്കിയുള്ള സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് ഇളക്കുക. നൂഡിൽസിൽ സോസ് നന്നായി പിടിച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.

English Summary : Homemade Noodles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com