ADVERTISEMENT

തക്കാളി സോസ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, ഫ്രഞ്ച് ഫ്രൈസ് ഇവയുടെ കൂടെയെല്ലാം തക്കാളി സോസ് ഉപയോഗിക്കാറുണ്ട്. കൃത്രിമ ചേരുവകളും കൃത്രിമ നിറങ്ങളും ഒന്നും തന്നെ ഇല്ലാതെ പോഷകഗുണങ്ങൾ നിറഞ്ഞ തക്കാളി സോസ് വീട്ടിൽ തന്നെ തയാറാക്കാം.

ചേരുവകൾ

  • തക്കാളി - ഒരു കിലോ
  • ബീറ്റ്റൂട്ട് - ഒന്ന് ചെറുത്
  • പഞ്ചസാര - മൂന്നിലൊന്ന് കപ്പ്
  • വിനാഗിരി - മൂന്നിലൊന്ന് കപ്പ്
  • വെള്ളം - അരക്കപ്പ്
  • ഉപ്പ് - ഒരു ടീസ്പൂൺ
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • ഗ്രാമ്പൂ - നാല്
  • വെളുത്തുള്ളി - 4 അല്ലി
  • ഇഞ്ചി - ഒരിഞ്ച് കഷ്ണം
  • കാശ്മീരി മുളകുപൊടി - അര ടീസ്പൂൺ
  • കോൺഫ്ലോർ - ഒരു ടീസ്പൂൺ
  • വെള്ളം - രണ്ട് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • തക്കാളി കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളാക്കി വയ്ക്കുക.
  • രണ്ടു മുതൽ 11 വരെയുള്ള ചേരുവകൾ തക്കാളിയിൽ ചേർത്ത് ഒരു പ്രഷർ കുക്കറിൽ നാലു വിസിൽ വരുന്നതുവരെ വേവിക്കുക.
  • വേവിച്ച തക്കാളി മിക്സിയിൽ ഇട്ടു നല്ല മയത്തിൽ അരച്ച് അരിപ്പയിലൂടെ അരിച്ചെടുക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരിച്ചെടുത്ത തക്കാളി തിളപ്പിച്ച് വെള്ളം വറ്റിക്കുക.
  • കുറുകി തുടങ്ങുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ചേർക്കുക.
  • നന്നായി കുറുകി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
  • ചൂടാറിയശേഷം ഗ്ലാസ് പാത്രത്തിലാക്കി അടച്ചു വയ്ക്കാം.
  • ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ച വരെ കേടാവാതെ ഇരിക്കും.

English Summary : Homemade Tomato Ketchup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com