ADVERTISEMENT

ചിക്കൻ പെരുത്തിഷ്ടമാണോ? ചാറൊട്ടും കൂടാതെ രുചിയൊട്ടും കുറയാതെ ഒരു ചിക്കൻവിഭവം തയാറാക്കിയാലോ?. പൊറോട്ട, ചപ്പാത്തി, പാലപ്പം, ഇടിയപ്പം ഇവയ്ക്കൊപ്പം ബെസ്റ്റ് കോംബിനേഷനായി കഴിക്കാം. ഇനിയതല്ല ചോറിനും ഫ്രൈഡ്റൈസിനുമൊപ്പം കഴിക്കാനാണിഷ്ടമെങ്കിൽ അങ്ങനെയുമാകാം. എന്നാൽ വളരെയെളുപ്പത്തിലൊന്നുണ്ടാക്കി നോക്കിയാലോ ചിക്കൻ വരട്ടിയത്.

 

ചേരുവകൾ

ചിക്കൻ - 1/2 കിലോ 

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 

സവാള -  1 എണ്ണം 

വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ 

പച്ചമുളക് - 2 എണ്ണം 

കറിവേപ്പില - ഒരു തണ്ട് 

മഞ്ഞൾപൊടി -1/4 ടീസ്പൂൺ 

മല്ലിപ്പൊടി -1 ടേബിൾസ്പൂൺ 

പെരുംജീരകപ്പൊടി - 1/4 ടീസ്പൂൺ 

ചില്ലി ഗാർലിക് പേസ്റ്റ് - 1 ടീസ്പൂൺ 

ഗരംമസാലപൊടി - 1/4 ടീസ്പൂൺ 

ഉപ്പ് - പാകത്തിന് 

 

തയാറാക്കുന്നവിധം

 

ആദ്യം തന്നെ ചിക്കൻ കുറച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും പുരട്ടിവയ്ക്കാം.ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം സവാള, പച്ചമുളക്, ഇഞ്ചിവെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം ചിക്കൻ ചേർത്ത് ഒന്ന് ഇളക്കിയെടുക്കണം. മഞ്ഞൾപൊടി മല്ലിപ്പൊടി, പെരുംജീരകപ്പൊടി, മുളക് പേസ്റ്റ്, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. അടച്ചുവച്ചു വേവിക്കാം. നല്ല രുചിയുള്ള ചിക്കൻ വരട്ടിയത് തയാർ.

 

Content Summary : Chicken Roast Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com