രുചിയൂറും ചിക്കൻ മപ്പാസ്, ചപ്പാത്തിയാകട്ടെ ചോറാകട്ടെ കറിയായി ഇതു മാത്രം മതി

HIGHLIGHTS
  • അപ്പം, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി മപ്പാസ് കറി.
chicken-mappas
SHARE

അപ്പം, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി മപ്പാസ് കറിയുടെ രുചിക്കൂട്ട്.

ചേരുവകൾ :
മാരിനേഷന് വേണ്ടത്
• ചിക്കൻ - 300 ഗ്രാം
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• കുരുമുളകുപൊടി - 1/2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്


ഗ്രേവി ഉണ്ടാക്കാൻ വേണ്ടത് :
• വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
• ഗ്രാമ്പു - 4 എണ്ണം
• ഏലക്ക - 2 എണ്ണം
• കറുത്ത കുരുമുളക് - 10 എണ്ണം
• കറുവാപ്പട്ട - 1 ചെറുത്‌
• ഇഞ്ചി (അരിഞ്ഞത്) - 1/2 ഇഞ്ച്
• വെളുത്തുള്ളി (അരിഞ്ഞത്) - 5 എണ്ണം
• സവാള (അരിഞ്ഞത്) - 2 വലുത്
• പച്ചമുളക് (അരിഞ്ഞത്) - 3 - 4 എണ്ണം
• കറിവേപ്പില – ആവശ്യത്തിന്
• ഉപ്പ് – ആവശ്യത്തിന്
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• മുളകുപൊടി - 1/2 ടീസ്പൂൺ
• മല്ലിപ്പൊടി - 2 ടീസ്പൂൺ
• തക്കാളി (അരിഞ്ഞത്) - 1 ഇടത്തരം
• മീറ്റ് മസാല (ഓപ്ഷണൽ) - 1/2 ടീസ്പൂൺ
• ഗരം മസാല - 1/4 ടീസ്പൂൺ
• തേങ്ങാപ്പാൽ (രണ്ടാം പാൽ) - 1 3/4 കപ്പ്‌
• തേങ്ങാപ്പാൽ (ഒന്നാം പാൽ) - 3/4 കപ്പ്‌


താളിക്കാൻ വേണ്ടത് :
• വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
• കടുക് - 1/2 ടീസ്പൂൺ
• ചുവന്നുള്ളി (അരിഞ്ഞത്) - 5 എണ്ണം
• വറ്റൽമുളക് - 1 എണ്ണം
• കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം :
• ഒരു ബൗളിൽ ചിക്കൻ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
• ചൂട് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഗ്രാമ്പു, ഏലക്ക, കറുത്ത കുരുമുളക്, കറുവാപ്പട്ട എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
ഇതിൽ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക, ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മീറ്റ് മസാല, ഗരം മസാല എന്നിവ ചേർത്തു ഒരു മിനിറ്റ് ഇളക്കി തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിൽ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് 2 - 3 മിനിറ്റ് ഇളക്കി രണ്ടാം പാൽ ചേർത്ത് യോജിപ്പിച്ച് അടച്ചുവച്ച് 15 - 20 മിനിറ്റ് ചെറിയതീയിൽ വേവിക്കുക, ശേഷം തലപ്പാൽ ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യുക.
• താളിക്കാനായി ഒരു ചൂട് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്ക് ഇട്ടുകൊടുക്കുക.
കടുക് പൊട്ടിയ ശേഷം ചുവന്നുള്ളിയും വറ്റൽമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി മൂപ്പിച്ചെടുക്കുക.
ഇത് ചിക്കൻ കറിയിലോട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക.

English Summary : This is a chicken recipe that is different and tasty.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS