റവ പലഹാരം പത്ത് മിനിറ്റുകൊണ്ട് ഇഡ്ഡലിത്തട്ടിൽ വേവിച്ച് എടുക്കാം

HIGHLIGHTS
  • ആവിയിൽ വേവിച്ചെടുക്കാം രുചിയുള്ള നാലുമണി പലഹാരം.
rava-cake
SHARE

പത്ത് മിനിറ്റിൽ ആരേയും കൊതിപ്പിക്കും രുചിയിൽ  ആവിയിൽ വേവിച്ച നാലുമണി പലഹാരം.  

ചേരുവകൾ

  • റവ  - ഒരു കപ്പ് 
  • പഞ്ചസാര - അര കപ്പ് 
  • നെയ്യ്‌ -  2 ടേബിൾസ്പൂൺ 
  • അണ്ടിപ്പരിപ്പ് - 7-8 
  • ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ
  • മുട്ട - 3 എണ്ണം 
  • ഏലക്ക - 3 എണ്ണം 
  • ബേക്കിങ് പൗഡർ  - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

• മിക്സിയുടെ ചെറിയ  ജാറിൽ റവയും പഞ്ചസാരയും  നന്നായി പൊടിച്ചെടുക്കുക. 

• ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തു കോരുക. 

• മിക്സിയുടെ വലിയ ജാറിലേക്കു 3 മുട്ടയും ഏലക്കായും ഒന്നര ടേബിൾസ്പൂൺ നെയ്യും നേരത്തെ പൊടിച്ചു  വച്ച റവയും പഞ്ചസാരയും ചേർത്തു നന്നായി അരച്ചെടുക്കുക.  

• ശേഷം ബേക്കിങ്  പൗഡർ ചേർത്തു നന്നായി യോജിപ്പിക്കുക. 

• ഒരു ഇഡ്ഡലിപ്പാത്രം  അടുപ്പിൽ വച്ച് ആവി വരുമ്പോൾ ഇഡ്ഡലിത്തട്ടിൽ നെയ്മയം പുരട്ടിയതിനു ശേഷം മാവ്  കുറേശ്ശെ ഒഴിച്ച്  അണ്ടിപ്പരിപ്പും  ഉണക്ക മുന്തിരിയും വച്ച് അലങ്കരിക്കുക. 

• ഇത് മീഡിയം  ഫ്ലെയ്മിൽ 10 മിനിറ്റ് വേവിക്കുക.

English Summary : This recipe of tasty rava cake is simple and can be easily prepared.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA