ADVERTISEMENT

ദോശ, ഇഡ്ഡലി, ചോറ് ഇവയുടെ ഒക്കെ കൂടെ  കഴിക്കാൻ പറ്റുന്ന ഒരു നാടൻ ഒഴിച്ചുകറി. ചിലവുകുറഞ്ഞതും, അതീവ രുചികരവുമായ  ഈ കറി തയ്യാറാക്കാൻ തേങ്ങ, പരിപ്പ്, പച്ചക്കറി ഇവ ഒന്നും ആവശ്യമില്ല. സവാളയും, തക്കാളിയും, പച്ചമുളകും, മാത്രമാണ് പ്രധാന ചേരുവകൾ

 

ചേരുവകൾ

  • തക്കാളി - 4 ഇടത്തരം വലിപ്പത്തിൽ
  • സവാള  - 1 വലുത്
  • പച്ചമുളക് - 3
  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • വറ്റൽമുളക് - 3
  • ചെറിയ ഉള്ളി - കാൽ കപ്പ്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - ഒരു ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
  • കായപ്പൊടി - അര ടീസ്പൂൺ
  • ഉലുവാപ്പൊടി - ഒരു നുള്ള്
  • മല്ലിയില - ഒരു പിടി
  • ഉപ്പ് - ആവശ്യത്തിന്
  • പഞ്ചസാര/ ശർക്കര - അര ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • സവാള, തക്കാളി, പച്ചമുളക് ഇവ വലിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഒരു കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 5 വിസിൽ വരുന്നതുവരെ വേവിക്കുക.
  • നന്നായി ചൂടാറി കഴിയുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, വറ്റൽ മുളക് ചേർക്കുക. ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർത്ത് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക.
  • ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് വഴറ്റുക. (മസാലപ്പൊടികൾക്ക് പകരം രണ്ട് ടേബിൾസ്പൂൺ സാമ്പാർപൊടി ചേർത്താലും മതി )
  • പൊടികളുടെ പച്ചമണം മാറുമ്പോൾ അരച്ച തക്കാളി, രണ്ട് കപ്പ് വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. (വെള്ളത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടിയോ കുറച്ചോ കൊടുക്കാം)
  • നന്നായി തിളച്ചു കഴിയുമ്പോൾ ഒരുപിടി മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക.
  • ഇഡ്ഡലിയിൽ ഒഴിച്ചു കഴിക്കാനാണ് കൂടുതൽ രുചി.

 

English Summary : Tomato Onion Curry for Idli.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com