ADVERTISEMENT

മുട്ടയും അവ്നും ബീറ്ററും ഒന്നും വേണ്ട, ചായ പാത്രത്തിൽ ചോക്ലേറ്റ് കേക്ക് റെഡി.

 

ചേരുവകൾ

  • മൈദ - 1 1/2 കപ്പ്‌  
  • കൊക്കോ പൗഡർ - 4 ടേബിൾ സ്പൂൺ 
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ 
  • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ 
  • ഉപ്പ് - ഒരു നുള്ള് 
  • പാൽ - 1 1/4 കപ്പ്‌ 
  • ഓയിൽ - 1/4 കപ്പ്‌ 
  • വാനില എസൻസ്‌ - 1 ടീസ്പൂൺ 
  • കുക്കിങ് ചോക്ലേറ്റ് - 150 ഗ്രാം 
  • പാൽ - 1/4 കപ്പ്‌ 
  • കോൺഫ്ളോർ - 1 ടീസ്പൂൺ 
  • ഇൻസ്റ്റസ്ന്റ് കോഫീ പൗഡർ - 1 ടീസ്പൂൺ 
  • പൊടിച്ച പഞ്ചസാര - 1 കപ്പ്‌ 
  • ചെറി - അലങ്കരിക്കാൻ 

 

തയാറാക്കുന്ന വിധം

മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കൊക്കോ പൗഡർ, ഒരു നുള്ളു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. ഒരു പാത്രത്തിൽ പാൽ, ഓയിൽ, പൊടിച്ച പഞ്ചസാര, വാനില എസൻസ്‌  എന്നിവ യോജിപ്പിച്ച ശേഷം അതിൽ അരിച്ചുവച്ച മൈദ ചേർത്ത് മാവ് തയാറാക്കാം. തയാറാക്കിയ കേക്ക് കൂട്ട് ഒരു കേക്ക് ടിന്നിൽ ഒഴിച്ച്  35 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്തെടുക്കാം. 

 

ചോക്ലേറ്റ് സോസ് തയാറാക്കാൻ ഒരു പാനിൽ ചോക്ലേറ്റ്  ഉരുക്കിയെടുക്കണം, ശേഷം ഇതിൽ കോൺഫ്ളോറും, വാനില എസൻസ്‌, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് കുറുക്കിയെടുക്കണം. കേക്ക് ഒന്ന് തണുത്തതിന് ശേഷം തയാറാക്കിയ സോസ് ചേർത്ത് മുറിച്ച് കഴിക്കാം. നല്ല രുചിയുള്ള ചോക്ലേറ്റ് കേക്ക് തയാർ.

 

English Summary : Chocolate Ganache cake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com