ADVERTISEMENT

കുട്ടികള്‍ പെട്ടെന്നൊരു സ്നാക്ക് ചോദിക്കുമ്പോഴോ,  പ്രഭാതഭക്ഷണം വൈകിയാലോ വളരെ എളുപ്പത്തില്‍ തയാറാക്കാം നല്ല രുചിയുള്ള ഈ സാന്‍ഡ്‌വിച്ച്. വെജിറ്റബിള്‍സും മുട്ടയും ഉള്ളതുകൊണ്ട് വയറും നിറയും പോഷകസമൃദ്ധവുമാണ്‌.

ചേരുവകൾ:

•  ബ്രഡ് കഷ്ണങ്ങള്‍  - 8 എണ്ണം
•  വെണ്ണ - 3 ടീസ്പൂണ്‍
•  കെച്ചപ്പ് - കുറച്ച്(ഇഷ്ടമുണ്ടെങ്കില്‍)
•  സവാള - 1
•  പച്ചമുളക് - 2
•  തക്കാളി - 1
•  കാരറ്റ് - 1
•  ഉരുളക്കിഴങ്ങ് - 1
•  എണ്ണ - 4 ടേബിള്‍ സ്പൂണ്‍
•  ഉപ്പ് - ആവശ്യത്തിന്
•  കുരുമുളക്‌പൊടി - 1/2 - 1 ടീസ്പൂണ്‍
•  മുട്ട - 4 എണ്ണം
•  മല്ലിയില - കുറച്ച്

തയാറാക്കുന്ന വിധം:

•  സവാള, പച്ചമുളക്, തക്കാളി എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. കാരറ്റും ഉരുളക്കിഴങ്ങും ചീകിയും എടുക്കാം.

•  ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കിയശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ സവാളയും പച്ചമുളകും തക്കാളിയും അതിലിട്ട് വഴറ്റി, ചീകിവച്ച കാരറ്റും ഉരുളക്കിഴങ്ങും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിക്കുക.

•  ഇനി ഈ കൂട്ട് ഫ്രൈയിങ് പാനില്‍ നിരത്തിയതിനു ശേഷം ഓരോ മുട്ടയായി പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും കുരുമുളകുപൊടിയും മല്ലിയില അരിഞ്ഞതും തൂവി അടച്ച് വെച്ച് വേവിക്കുക.

•  വെന്ത് കഴിഞ്ഞാല്‍ കഷ്ണങ്ങളാക്കി, വെണ്ണയും കെച്ചപ്പും പുരട്ടിയ ബ്രഡ് കഷ്ണങ്ങള്‍ക്കു നടുക്കു വച്ച് സെര്‍വ് ചെയ്യാം

English Summary :  Simple Sandwich Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com