ADVERTISEMENT

നെല്ലിക്ക, മാങ്ങാ, നാരങ്ങ എന്നവ ഉപ്പിലിട്ട് തയാറാക്കുന്നതു പോലെ രുചികരമായൊരു ഉള്ളി ഉപ്പിലിട്ടത്. ചോറിനും കഞ്ഞിക്കുമൊപ്പം കൂട്ടാം.

 

ചേരുവകൾ

1. ചെറിയ ഉള്ളി - 20 – 30 എണ്ണം
2. ബീറ്റ്റൂട്ട് - 1 എണ്ണം
3. പച്ചമുളക് - 4 എണ്ണം
4. കാന്താരി മുളക് - കുറച്ച്
5. പട്ട - 2 കഷ്ണം
6. ഗ്രാമ്പൂ - 4 എണ്ണം
7. കുരുമുളക് - 1 ടീസ്പൂൺ
8. പഞ്ചസാര - 1 ടീസ്പൂൺ
9. ഉപ്പ് - 2 ടേബിൾ സ്പൂൺ
10. വിനാഗിരി - 2 ടേബിൾ സ്പൂൺ (നിർബന്ധമില്ല )
11. കറിവേപ്പില - കുറച്ച്
12. ചൂട് വെള്ളം

തയാറാക്കുന്ന വിധം

  • ചെറിയ ഉള്ളി തൊലി കളഞ്ഞു കഴുകി വയ്ക്കുക.
  • ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞു ചെറുതാക്കി നുറുക്കുക.
  • ഒരു ഗ്ലാസ്‌ കുപ്പി അല്ലെങ്കിൽ ഭരണി നന്നായി കഴുകി തുടച്ചു (ഒട്ടും വെള്ളം ഇല്ലാതെ വയ്ക്കുക) അതിലേക്കു പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഇടുക.
  • അതിനു മുകളിൽ ബീറ്റ്റൂട്ട് ഇടുക. അതിനു ശേഷം ചെറിയ ഉള്ളി ഇടുക. അതിലേക്കു പഞ്ചസാര, ഉപ്പ് എന്നിവ ഇട്ട് ഉള്ളിയുടെ ഒപ്പം നിൽക്കുന്നതു  വരെ ചൂട് വെള്ളം ഒഴിക്കുക. 
  • അതിലേക്കു വിനാഗിരി ചേർത്ത് ഇളക്കുക. 
  • അവസാനം പച്ചമുളക്, കാന്താരിമുളക്, കറിവേപ്പില എന്നിവ ഇട്ട് ഇളക്കി മുറുക്കി അടയ്ക്കുക. എന്നിട്ട് നന്നായി കുലുക്കുക. കുറച്ചു ദിവസം മാറ്റി വച്ച ശേഷം ഉപയോഗിക്കാം.

English Summary : Instant onion pickle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com