ADVERTISEMENT

കുക്കുമ്പറും മാതളനാരങ്ങയും ഓറഞ്ചും ചേർത്തൊരു ഫ്രൂട്ട് ജ്യൂസ്‌, ഹെൽത്തിയായി തയാറാക്കാം.

 

ചേരുവകൾ

  • മാതള നാരങ്ങ - 1
  • ഓറഞ്ച് - 1
  • ചെറുനാരങ്ങ - 1-2
  • കുക്കുമ്പർ - 1
  • പഞ്ചസാര - 3-4 സ്പൂൺ മധുരം അനുസരിച്ചു എടുക്കാം
  • കസ്കസ് -1-2 സ്പൂൺ
  • വെള്ളം - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

  • കസ്കസ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 
  • മിക്സിയുടെ ജാറിൽ കുക്കുമ്പർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് ഇടുക. 
  • മാതള നാരങ്ങ, ഓറഞ്ച് എന്നിവ തൊണ്ട് കളഞ്ഞു എടുക്കുക. 
  • ഓറഞ്ച് കുരു കളഞ്ഞു ചേർക്കുക. 
  • നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്ത് അരയ്ക്കുക. 
  • ശേഷം അരിച്ചു മാറ്റുക. വേണമെങ്കിൽ വെള്ളം ചേർക്കാം. കസ്കസ് ചേർത്തിളക്കുക. 
  • ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്തു കുടിക്കാം.

 

Note: പഞ്ചസാരക്ക് പകരം തേൻ അല്ലെങ്കിൽ കൽക്കണ്ടം പൊടിച്ചത് ചേർക്കാം. 

നാരങ്ങ പുളി അനുസരിച്ച് ചേർക്കാം.

 

English Summary :Healthy Juice, Summer Drink Recipe.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com