ADVERTISEMENT

ക്രീം ചീസും ചോക്ലേറ്റും ചേർത്തു അതീവ രുചിയിൽ എളുപ്പത്തിൽ റെഡ് വെൽവെറ്റ് ക്രീം ചീസ് കുക്കീസ് ഉണ്ടാക്കിയെടുക്കാം. ഈ വലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഇത് ഒരു കുക്കി ബോക്സിലാക്കി സമ്മാനിക്കാം.

ചേരുവകൾ:

  • വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം
  • മിൽക്ക്‌മെയ്‌ഡ്‌ - 80 ഗ്രാം
  • ക്രീം ചീസ് - 100 ഗ്രാം
  • ഉപ്പ് - ഒരു നുള്ള്‌
  • മൈദ - 1 കപ്പ് 
  • ബേക്കിങ് പൗഡർ - ½ ടീസ്പൂൺ 
  • മുട്ട - ഒരെണ്ണം 
  • പാൽ - 3 ടേബിൾസ്പൂൺ 
  • വനില എസൻസ് - ½ ടീസ്പൂൺ
  • റെഡ് ഫുഡ് കളർ  - രണ്ട് തുള്ളി

തയാറാക്കുന്ന വിധം:

  • ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് മിൽക്ക്മെയ്ഡ് ഒഴിച്ച് ഡബിൾ ബോയിലർ രീതിയിൽ ഉരുക്കി എടുക്കാം.
  • ഉരുകി വെള്ളം തെളിഞ്ഞു വരുന്ന പാകമാകുമ്പോൾ സ്റ്റൗവിൽ നിന്നും ഇറക്കി ചൂടാറാൻ മാറ്റിവയ്ക്കാം.
  • മറ്റൊരു ബൗളിൽ ക്രീം ചീസ് എടുത്ത്, ഒരു വിസ്ക്ക് അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ച് ഇളക്കി സോഫ്റ്റാക്കി എടുക്കാം, അല്പം ഉപ്പും കൂടി ചേർത്ത് ഇളക്കി എടുക്കാം.
  • ഇത് ചൂടാറിയ ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിച്ചെടുക്കുക, ഒരു മുട്ട കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
  • ഇനി മൈദയും ബേക്കിങ് പൗഡറും അരിച്ചു ചേർത്തതിലേക്കു പാലും കൂടി ഒഴിച്ചു ചേർത്ത് നന്നായി ഇളക്കി എടുക്കാം.
  • അതിനുശേഷം വാനില എസൻസ്, റെഡ് ഫുഡ് കളർ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക.
  • ബാറ്റർ ഒരു പൈപ്പിങ്ങ് കവറിൽ നിറച്ചശേഷം അലൂമിനിയം ഫോയിൽ ഇട്ട ഒരു ബേക്കിങ്ങ് ട്രേയിലേക്ക് കുക്കീസിന്റെ ഷേപ്പിൽ പൈപ്പ് ചെയ്തു കൊടുക്കാം.
  • ഇനിയിത് പ്രീഹീറ്റ് ചെയ്ത അവ്നിൽ 160 ഡിഗ്രി സെൽഷ്യസ് ചൂടിൽ 15-20 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം.  

English Summary : Red Velvet Cream Cheese Cookies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com