ADVERTISEMENT

പൊടി പൊടിയായി തയാറാക്കാൻ പറ്റുന്ന ഉഗ്രൻ ഇടിച്ചക്ക തോരൻ, ചോറിനൊപ്പം സൂപ്പർ രുചിയിൽ.

ചേരുവകൾ 

  • ഇടിച്ചക്ക - 500 ഗ്രാം 
  • തേങ്ങ - 1 മുറി (ചിരകിയത്)
  • കാന്താരി മുളക് - 4 - 6 എണ്ണം 
  • പച്ചമുളക് - 1 എണ്ണം 
  • വെളുത്തുളളി - 4 എണ്ണം 
  • ഉപ്പ് 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • വെള്ളം - 1 കപ്പ് 
  • കടുക് - 1/ 2 ടീസ്പൂൺ
  • വറ്റൽ മുളക് - 2 എണ്ണം 
  • കറിവേപ്പില 
  • ഉഴുന്ന് പരിപ്പ് - 2 ടേബിൾസ്പൂൺ
  • മട്ട അരി വറത്തു പൊടിച്ചത് - 2 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം 

  • ഇടിച്ചക്ക തൊലി ചെത്തി, ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്  ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് മീഡിയം തീയിൽ അടച്ചു വച്ച് വേവിച്ചെടുക്കാം. ചക്ക മുക്കാൽ വേവ് ആകുമ്പോൾ തീ അണച്ച് വെള്ളം ഊറ്റി ചൂട് ആറാനായി മാറ്റി വയ്ക്കാം.
  • ചൂടാറിയ ചക്ക കഷ്ണങ്ങൾ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ചതച്ച് എടുക്കാം.
  • തേങ്ങ ചിരകിയത് വെളുത്തുള്ളിയും കാന്താരി മുളകും പച്ചമുളകും ഒരു നുള്ള് ഉപ്പും ചേർത്തു ചതച്ച് എടുക്കാം.
  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ചെടുക്കാം. ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഉഴുന്നു പരിപ്പും വറുത്ത് എടുക്കാം. ചതച്ച ചക്കയും അരപ്പും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചെറുതീയിൽ അടച്ചു വയ്ക്കാം. 
  • 2 മിനിറ്റിനു ശേഷം തുറന്നു കുറച്ച് കറിവേപ്പിലയും വറുത്തു പൊടിച്ച അരിപ്പൊടി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ രുചികരമായ ഇടിച്ചക്ക തോരൻ തയാറായി.

English Summary : Tender Jackfruit Stir Fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com