ADVERTISEMENT

നത്തോലി വാങ്ങുമ്പോൾ വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്പെഷൽ വിഭവമാണിത്. സ്ഥിരം രീതിയിൽ നിന്ന് വേറിട്ട രുചി നൽകുന്ന ഒരു നത്തോലി വിഭവം.

 

ചേരുവകൾ

  • നത്തോലി - 1/2 കിലോഗ്രാം
  • ചെറിയ ഉള്ളി - 1/4 കപ്പ്‌
  • പച്ചമുളക് - 3 എണ്ണം
  • വെളിച്ചെണ്ണ
  • ഉപ്പ്
  • കറിവേപ്പില
  • മുരിങ്ങയില- 1/2 കപ്പ്‌ - 1 കപ്പ്‌ 
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • ഉണക്കമുളക് - 3 എണ്ണം 
  • തേങ്ങ - 1/4 കപ്പ്‌ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ + 1/4 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ + 1 1/2 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • നാരങ്ങാനീര് - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

നത്തോലി കഴുകി വൃത്തിയാക്കി നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് 1 മണിക്കൂർ മാരിനേറ്റ് ചെയ്തു വയ്ക്കണം.

ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കണം. ശേഷം വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റണം.
ചെറിയ ഉള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1 1/2 ടീസ്പൂൺ മുളകുപൊടിയും ചേർത്തു മൂപ്പിക്കുക. അതിലേക്ക് നത്തോലി ചേർത്തിളക്കണം.

1/4 കപ്പ്‌ വെള്ളം കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കണം. വെള്ളം കുറച്ച് വറ്റി കഴിയുമ്പോൾ മുരിങ്ങയില  ചേർത്ത്  2 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം തേങ്ങ ചേർത്തു കൊടുക്കാം. ഉപ്പും കറിവേപ്പിലയും 1/4 ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് നത്തോലി ഗ്രീൻ പീര വിളമ്പാം.

 

English Summary : Grated coconut adds a depth of flavour to this fish dish!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com