ADVERTISEMENT

രുചികരമായൊരു ബീഫ് ബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പോത്തിറച്ചി - 1 കിലോഗ്രാം
  • സവാള - 6
  • ചെറിയുള്ളി - 500 ഗ്രാം
  • വെളുത്തുള്ളി - 2 കുടം
  • ഇഞ്ചി - ഒരു വലിയ കഷ്ണം
  • പച്ചമുളക് - 10 എണ്ണം
  • പെരുംജീരകം - 3 എണ്ണം
  • ഏലയ്ക്ക - 3 എണ്ണം
  • തക്കാളി - 5 എണ്ണം
  • ബിരിയാണി മസാല - 1ടേബിൾസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • തൈര് - 1/2 കപ്പ്
  • മല്ലിയില
  • പുതിനയില
  • നെയ്യ് – ആവശ്യത്തിന്

    കൈമ അരി – 2 1/2 ഗ്ലാസ്

തയാറാക്കുന്ന വിധം

1. ആദ്യം കൈമ അരി കഴുകി 1 മണിക്കൂർ കുതിർക്കാൻ ഇടണം.

2. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, പെരുംജീരകം ഏലയ്ക്ക എന്നിവ ചതച്ചെടുക്കണം.

3. ചെറിയുള്ളി ചതച്ചെടുക്കണം.

4. കനം കുറച്ച് അരിഞ്ഞ സവാള ആദ്യം ഉപ്പ് ചേർത്ത് നന്നായി തിരുമ്മി അതിൽ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയുള്ളി, തക്കാളി, തൈര്, ഗരംമസാല, ബിരിയാണി മസാല, കുരുമുളകുപൊടി, മല്ലിയില, പുതിനയില എന്നിവയും ചേർത്ത് ഇളക്കി ഇറച്ചിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി 1 മണിക്കൂർ വയ്ക്കുക.

അതിനു ശേഷം കുക്കറിൽ നന്നായി വേവിച്ചെടുക്കുക.

5. ഇറച്ചി വെന്ത ശേഷം മാത്രം റൈസ് വേവിക്കുക.

6. ഒരു വലിയ പാൻ അടുപ്പിൽ നെയ്യ് ഒഴിച്ച് പച്ചമസാല ഇടുക (ഗ്രാമ്പൂ, പട്ട, ഏലക്ക, പെരുംജീരകം എല്ലാം കുറേശേ ). ഒരു സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്കു അരി ഇട്ടു വെള്ളം വറ്റുന്നത് വരെ വഴറ്റുക. ആവശ്യത്തിനു (2.1/2കപ്പ്‌ അരി =5 കപ്പ്‌ വെള്ളം ) വെള്ളം ഒഴിച്ച് വേവിച്ചു വറ്റിച്ചെടുക്കുക.

7. വെന്ത ഇറച്ചി മസാലയിൽ നിന്ന് കുറച്ചു ചാറ് മാറ്റുക. എന്നിട്ട് ബാക്കി ചാറ് വറ്റിച്ചെടുക്കുക.

ദം ചെയ്തെടുക്കാം

വെന്ത ചോറിൽ നിന്ന് പകുതി മാറ്റി ചോറ് പാത്രത്തിന്റെ ഒരു സൈഡിലോട്ട് മാറ്റിയിട്ടു മസാല ഇടുക. അതിന് മുകളിൽ മല്ലിയില പുതിന ഇല, ബിരിയാണി മസാല എന്നിവ കുറച്ചു ഇടുക. വീണ്ടു ബാക്കി ചോറ് ഇട്ടു അതിനു മുകളിൽ ഇതു പോലെ തന്നെ ആവർത്തിക്കുക. മസാല ചാറ്, പാൽ മിശ്രിതം ചേർക്കുക (1/4 കപ്പ്‌ പാൽ, 1 ടീസ്പൂൺ പഞ്ചസാര,1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി )

അവസാനം നെയ്യ്, വറുത്ത സവാള, കശുവണ്ടി, മുന്തിരി എന്നിവ ഇട്ടു അടച്ചു വച്ച് 20 മിനിറ്റ് ചെറു തീയിൽ ദം ചെയ്തെടുക്കുക. ബിരിയാണി റെഡി.

English Summary : Delicious beef biryani for lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com