ADVERTISEMENT

ഫ്രൂട്ട് കസ്റ്റർഡ്, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയിലൊരുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി ഡിസേർട്ട് റെസിപ്പിയാണിത്.

ചേരുവകൾ

• പാൽ - 1 ലിറ്റർ
• വാനില കസ്റ്റർഡ് പൗഡർ - 3 ടേബിൾസ്പൂൺ
• പഞ്ചസാര - 3/4 കപ്പ്‌
• സ്ട്രോബെറി (അരിഞ്ഞത്) - 3/4 കപ്പ്‌
• മാങ്ങ (അരിഞ്ഞത്) - 3/4 കപ്പ്‌
• ഏത്തപ്പഴം (അരിഞ്ഞത്) - 3/4 കപ്പ്‌
• കറുത്ത മുന്തിരി (അരിഞ്ഞത്) - 3/4 കപ്പ്‌
• ചെറുപഴം (അരിഞ്ഞത്) - 3/4 കപ്പ്‌
• ആപ്പിൾ (അരിഞ്ഞത്) - 3/4 കപ്പ്‌

തയാറാക്കുന്ന വിധം 

  • ഒരു ഫ്രൈയിങ് പാനിൽ പാൽ ഒഴിച്ച് തിളയ്ക്കുന്നതു വരെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.
  • ഒരു ബൗളിൽ കസ്റ്റർഡ് പൗഡറും കുറച്ച് പാലും കട്ടകളൊന്നും ഇല്ലാതെ നന്നായി ഇളക്കിയെടുക്കുക.
  • പാൽ തിളച്ച ശേഷം പഞ്ചസാരയും കസ്റ്റർഡിന്റെ മിശ്രിതവും ചേർത്ത് കുറുകുന്നത് വരെ കൈ വിടാതെ ഇളക്കണം, ശേഷം കസ്റ്റർഡ് തണുക്കാൻ വയ്ക്കുക. കസ്റ്റർഡ് തണുത്ത ശേഷം എല്ലാ ഫ്രൂട്ട്സും ചേർത്ത് നന്നായി ഇളക്കി 2 മണിക്കൂറെങ്കിലും തണുപ്പിക്കാൻ വയ്ക്കുക. ഇത് തണുപ്പോടെ ആസ്വദിക്കുക.

English Summary : Mixed fruit custards are refreshing desserts that can be whipped up in a jiffy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com