ADVERTISEMENT

ഇപ്പോൾ മാമ്പഴക്കാലമാണല്ലോ, ചുട്ടുപൊള്ളുന്ന വേനലിൽ ശരീരത്തിന് കുളിർമയും ഊർജ്ജസ്വലതയും നൽകുന്ന ഒരു മാംഗോ ഡിസേർട്ട് ഒരുക്കാം.

 

ചേരുവകൾ:

  • പാൽ          - 3 കപ്പ്
  • പഞ്ചസാര    - 3 ടേബിൾസ്പൂൺ 
  • കോൺഫ്ളോർ  - 3 ടേബിൾസ്പൂൺ
  • പാൽപ്പൊടി      - 24 ഗ്രാം
  • ബട്ടർ           - 1 ടേബിൾസ്പൂൺ
  • മാങ്ങാ പൾപ്പ്    - ഒരു മാങ്ങയുടെ(പഴുത്തത്)

 

തയാറാക്കുന്ന വിധം:

  • ഒരു സോസ്പാനിൽ പാൽ ഒഴിച്ച് അതിലേക്ക് കോൺഫ്ളോർ, പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് ഇളക്കി മീഡിയം തീയിൽ കുറുക്കിയെടുക്കുക.
  • കട്ടിയായി വന്നാൽ സ്റ്റൗവിൽ നിന്ന് ഇറക്കിവെച്ച് ബട്ടർ ചേർത്ത് ഇളക്കുക, അതിനുശേഷം ഇത് അല്പം ചൂടാറാൻ മാറ്റിവയ്ക്കാം.
  • ഇനി ഈ മിശ്രിതത്തിന്റെ മൂന്നിലൊരുഭാഗം വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം, അതിലേക്ക് മാങ്ങ പൾപ്പ് ചേർത്ത് ഇളക്കി എടുക്കാം.
  • ഇനി സെർവ് ചെയ്യാനുള്ള ഗ്ലാസ്സിലേക്ക് പാലിന്റെ മിശ്രിതം മുക്കാൽ ഭാഗത്തോളം ഒഴിച്ച് ഫ്രിജിൽ വച്ച് 15 മിനിറ്റ് തണുപ്പിച്ച് എടുക്കാം.
  • ഇനി ഇതിനു മുകളിലേക്ക് മാങ്ങയുടെ മിശ്രിതം പതുക്കെ ഒഴിച്ചു കൊടുക്കാം. ശേഷം വീണ്ടും ഫ്രിജിൽ വച്ച് 20 മിനിറ്റ് നേരം തണുപ്പിച്ച് എടുക്കാം.

 

 

English Summary : This is the perfect seasonal dessert with mango.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com