ADVERTISEMENT

കൊക്കോ മിന്റ് ജ്യൂസ്‌, പൈനാപ്പിൾ മസാല ജ്യൂസ്‌ രുചികൾ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • നാരങ്ങ - 2
  • പുതിന
  • പഞ്ചസാര
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • പച്ചമുളക് - 1 
  • തേങ്ങാ ചിരകിയത് - 3 ടേബിൾസ്പൂൺ
  • വെള്ളം
  • കസ്കസ് 

 

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്കു നാരങ്ങാ നീര്, കസ്കസ് എന്നിവ ഒഴികെ ബാക്കി എല്ലാ ചേരുവകളും അല്പം വെള്ളം ചേർത്തു നന്നായി അരച്ചെടുക്കണം. അതിന് ശേഷം ആവശ്യത്തിന് ഉള്ള ബാക്കി വെള്ളം കൂടി ചേർത്ത് വീണ്ടും ഒന്ന് അടിച്ച ശേഷം ഒരു അരിപ്പ വച്ച് ജ്യൂസ്‌ അരിച്ചെടുക്കണം. എന്നിട്ട് അതിലേക്ക് ഐസ്, പുതിന, കസ്കസ് എന്നിവ ചേർത്ത് കുടിക്കാം.

 

പൈനാപ്പിൾ മസാല ജ്യൂസ്‌

ചേരുവകൾ

  • പൈനാപ്പിൾ - 2 കപ്പ്‌ 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • വിനാഗിരി - 1 1/2 ടേബിൾസ്പൂൺ or 2 ടേബിൾസ്പൂൺ
  • മുളകുപൊടി - 3/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ജീരകപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളകു പൊടി- 1/4 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • വെള്ളം
  • പുതിന

 

തയാറാക്കുന്ന വിധം

ആദ്യം പൈനാപ്പിൾ 2 കപ്പ്‌ വെള്ളവും കസ്കസ്, പുതിന ഒഴികെ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ കൂടി ചേർത്ത് നന്നായി വേവിക്കണം പൈനാപ്പിൾ വെന്ത് കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കണം. അതിന് ശേഷം ഒരു ഗ്ലാസ്സിലേക്ക് ഐസ്, പുതിന എന്നിവ ഇട്ട് കൊടുക്കുക. അതിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്ന പൈനാപ്പിൾ കൂട്ടിൽ നിന്ന് 4 സ്പൂൺ ഗ്ലാസ്സിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം കസ്കസ് ചേർത്ത് കുടിക്കാം.

 

English Summary : Double juice for beat the heat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com