ADVERTISEMENT

കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കാനുള്ള ഒരു ഭക്ഷണപദാർത്ഥമായി മാത്രമാണ് റാഗിയെ മിക്ക ആളുകളും കാണുന്നത്. അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും റാഗി വളരെ ഗുണം ചെയ്യും. റാഗി കൊണ്ട് രുചികരമായ പായസം തയാറാക്കാം. നോമ്പ് തുറക്കാനും കുട്ടികൾക്കു സ്കൂളിൽ പോകുന്നതിനു മുൻപ് പ്രഭാതഭക്ഷണമായി കൊടുക്കാനും വളരെ നല്ലതാണ്.

ചേരുവകൾ

  • റാഗി - അരക്കപ്പ്
  • ഏലയ്ക്ക - 2 എണ്ണം
  • ചിയാ സീഡ്/ ചൗവ്വരി - ഒരു ടേബിൾ സ്പൂൺ
  • പാൽ - രണ്ട് കപ്പ്
  • വെള്ളം - 3 കപ്പ്
  • ശർക്കര - 200 ഗ്രാം

തയാറാക്കുന്ന വിധം

  • റാഗി നന്നായി കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. (ശർക്കരയ്ക്ക് പകരം പഞ്ചസാര ചേർത്താൽ രുചി കൂടും)
  • പാൽ തിളപ്പിച്ച് വയ്ക്കുക.
  • ചൗവ്വരി അരക്കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.( പകരം ചിയാ സീഡ് ഉപയോഗിച്ചാൽ ഗുണങ്ങൾ കൂടും)
  • കുതിർത്ത റാഗി, ഏലയ്ക്ക, അൽപം വെള്ളം എന്നിവ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
  • ഇതിലേക്കു മൂന്നു കപ്പ് വെള്ളം കൂടി ചേർത്ത് അരിച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അരിച്ചെടുത്ത റാഗി, കുതിർത്ത ചൗവ്വരി ഇവ ചേർത്ത് തുടരെ ഇളക്കി കുറുക്കിയെടുക്കുക.
  • തീ ഓഫ് ചെയ്ത ശേഷം തിളപ്പിച്ച പാൽ, മധുരത്തിന് ആവശ്യമുള്ള ശർക്കരപ്പാനി ഇവ ചേർത്തു നന്നായി യോജിപ്പിക്കുക.
  • വിളമ്പുന്ന ഗ്ലാസിൽ അല്പം ശർക്കരപ്പാനി ഒരു സ്പൂൺ വച്ച് ചുറ്റി ഒഴിച്ചു കൊടുക്കുക. ഇതിലേക്കു  തയാറാക്കിയ പായസം ഒഴിച്ച് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.
  • സാധാരണ പായസത്തിൽ ചേർക്കുന്നതുപോലെ അല്പം നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ചേർത്താൽ രുചി കൂടും.

English Summary : Healthy Ragi Milkshake Recipe by Ganga Srikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com